വാഷിങ്ടൺ: 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ അധ്യാപിക പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. 30 വയസ്സുകാരിയായ ക്രിസ്റ്റീന ഫോർമെല്ല എന്ന അധ്യാപികയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അധ്യാപികയും, ഫുട്ബോൾ പരിശീലകയുമാണ് ക്രിസ്റ്റീന. ഇതേ സ്കൂളിൽ തന്നെ പഠിക്കുന്ന 15 വയസ്സുകാരനായ ആൺകുട്ടിയെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന്നിരയാക്കിയത്.
2023 ഡിസംബറിൽ സ്‌കൂൾ സമയം ആരംഭിക്കുന്നതിനു മുമ്പായാണ് അതിക്രമം നടന്നത്. ആ സമയം ആൺകുട്ടി ക്ലാസ് മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഒരു ദിവസം മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം കുട്ടിയുടെ അമ്മ കാണാനിടയായതാണ് പീഡന വിവരം പുറത്തുവരാൻ കാരണമായത്.
തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ഞായറാഴ്ച്ചയോടെ അധ്യാപികയായ ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച അവർ കോടതിയിൽ ഹാജരായി.
എന്നാൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിൽ പ്രവേശിക്കരുതെന്നും ,18 വയസ്സിൽ താഴെയുള്ള കുട്ടികളുമായി സമ്പർക്കം പാടില്ലെന്നുമുള്ള വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അവർക്ക് പ്രീ-ട്രയൽ റിലീസ് അനുവദിക്കുകയായിരുന്നു കോടതി.
2020 മുതലേ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു ക്രിസ്റ്റീന. 2021 മുതലാണ് ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഫുട്ബോൾ പരിശീലന ചുമതല കൂടി ഏറ്റെടുത്തത്. വിഷയത്തിൽ ഏപ്രിൽ 14 ന് ക്രിസ്റ്റീനയോട് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദേശം നാക്കിയിട്ടുണ്ട്.