web analytics

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി

അഹമ്മദാബാദ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും വഹിക്കും എന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

കൂടാതെ വിമാനം തകർന്നു വീണ ബി ജെ ഹോസ്റ്റലിന്‍റെ പുനർനിർമാണത്തിനും തങ്ങൾ പിന്തുണ നൽകുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. ദുരന്തത്തിൽ എൻ. ചന്ദ്രശേഖരൻ ദുഃഖം രേഖപ്പെടുത്തി.

ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി…!

അഹമ്മദാബാദിൽ വിമാനം തകർന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 241 പേരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നുവീണത്.

ഇതേ തുടർന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് നടന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

വിമാന ദുരന്തം; വില്ലനായത് പക്ഷിയോ?

ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായർ ആണ് മരിച്ച മലയാളി.

വിമാനാപകടം, യുകെ മലയാളി നേഴ്സ് മരിച്ചു…!

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന വിമാനത്തില്‍ മലയാളികളുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

മലയാളി നേഴ്‌സായ കോഴഞ്ചേരി പുല്ലാട് കുറുങ്ങഴവീട്ടിൽ രഞ്ജിത ആർ നായർ (40 ) ആണ് മരിച്ചത്.

ജില്ലാ കളക്ടറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി നാട്ടിലേക്ക് എത്തിയതായിരുന്നു.

Summary: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി. Tata Group announces ₹1 crore compensation for each victim’s family of Ahmedabad plane crash. Medical expenses of injured will also be covered.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

Related Articles

Popular Categories

spot_imgspot_img