web analytics

18 മണിക്കൂർ പ്രവർത്തനം; 28,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കും;തപസ് ഡ്രോണ്‍ സേനയുടെ ഭാഗമാകുന്നു

ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സേനകള്‍ക്ക് ശക്തിപകരുന്ന കരുത്തുറ്റ തപസ് ഡ്രോണ്‍ വ്യോമസേനയുടെ ഭാഗമാകുന്നു. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ (യുഎവി) പത്ത് തപസ് ഡ്രോണുകള്‍ വാങ്ങുവാനാണ് വ്യോമസേന കേന്ദ്രസര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.Tapas becomes part of the drone force

പത്തില്‍ ആറ് ഡ്രോണുകള്‍ വ്യോമസേനയ്‌ക്കും നാലെണ്ണം നാവികസേനയ്‌ക്കുമാണ്. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎവിക്ക് വേണ്ട എല്ലാത്തരത്തിലുമുള്ള ആധുനിക പ്രതിരോധ ഉപകരണങ്ങളും തപസിലുണ്ടെന്നാണ് ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ സിസ്റ്റംസ് ഡിജി ഡോ. ടെസി തോമസ് പറയുന്നത്. പറക്കുന്നതിനിടെ പോര്‍വിമാനങ്ങളോ മറ്റോ അടുത്തെത്തിയാല്‍ അത് ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും തപസിലുണ്ട്.

തപസിൽ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള യുഎവിയാണ് ആര്‍ച്ചര്‍. ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട് ആര്‍ച്ചറിന്. 30000 അടി ഉയരത്തില്‍ വരെ ആര്‍ച്ചറിനെ പറത്താനാണ് ഡിആര്‍ഡിഒയുടെ ശ്രമം. നിലവില്‍ ഇസ്രയേലി സാങ്കേതികവിദ്യയെയാണ് യുഎവികളുടെ കാര്യത്തില്‍ ഇന്ത്യ ആശ്രയിക്കുന്നത്. ഇസ്രയേലില്‍ നിന്നും ഹെറോണ്‍, സെര്‍ച്ചര്‍ II ഡ്രോണുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. തപസിന്റേയും ആര്‍ച്ചറിന്റേയും വരവ് യുഎവികളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാവുമെന്നാണ് കരുതപ്പെടുന്നത്

ഭാരതത്തിന്റെ ഐഎസ്ടിഎആര്‍ ആവശ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഡിആര്‍ഡിഒ തപസിനെ അവതരിപ്പിച്ചിരിക്കുന്നത്. 28,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്ന തപസിന് നിര്‍ത്താതെ 18 മണിക്കൂര്‍ വരെ പറക്കാനും ശേഷിയുണ്ട്.

തപസിന് സ്വയം നിയന്ത്രിക്കാനും അല്ലെങ്കില്‍ വിദൂര നിയന്ത്രണ സംവിധാനങ്ങളുപയോഗിച്ച് ഭൂമിയില്‍ നിന്നും നിയന്ത്രിക്കാനും സാധിക്കും. ഡിആര്‍ഡിഒയാണ് തപസ് വികസിപ്പിച്ചിരിക്കുന്നത്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമാണ് ഡ്രോണുകള്‍ നിര്‍മിക്കുന്നത്.

യുഎവിക്ക് വേണ്ട എല്ലാത്തരത്തിലുമുള്ള ആധുനിക പ്രതിരോധ ഉപകരണങ്ങളും തപസിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പറക്കുന്നതിനിടെ പോര്‍വിമാനങ്ങളോ മറ്റോ അടുത്തെത്തിയാല്‍ അത് ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും തപസിലുണ്ട്. ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്.

നിലവില്‍ ഇസ്രായേലി സാങ്കേതികവിദ്യയെയാണ് യുഎവികളുടെ കാര്യത്തില്‍ ഭാരതം ആശ്രയിക്കുന്നത്. ഇസ്രയേലില്‍ നിന്നും ഹെറോണ്‍, സെര്‍ച്ചര്‍ ഡ്രോണുകള്‍ ഭാരതം ഇറക്കുമതി ചെയ്തിരുന്നു. തപസ് എത്തുന്നതോടെ ഇക്കാര്യത്തില്‍ ഭാരതം സ്വയംപര്യാപ്തമാകുകയാണ്.

വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണത്തിന് തപസ് ഉപയോഗിക്കാനാവും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ നിര്‍മിച്ച 1.6 ലക്ഷം കോടിയുടെ 180 എല്‍സിഎ മാര്‍ക്ക് ഒന്ന് എ, 156 എല്‍സിഎച്ച് ആക്രമണ ചോപ്പേഴ്‌സ് എന്നിവ അടുത്തിടെ വ്യോമസേന വാങ്ങിയിരുന്നു

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത്

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത് ശബരിമല ∙ സന്നിധാനത്തിലെ...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

Related Articles

Popular Categories

spot_imgspot_img