web analytics

കൊച്ചിയിൽ ടാങ്കർ കുടിവെള്ള നിരക്ക് കുത്തനെ ഉയർത്തി;പ്രതിഷേധം വ്യാപകം

കൊച്ചി: ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് നിരക്ക് വർദ്ധിപ്പിച്ച എറണാകുളം ജില്ലാ കലക്റ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം.
ജില്ലാ കലക്റ്ററുടെ നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കൺസോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ് വില്ല ഓണേഴ്സ് അസോസിയേഷൻ (കോഫ് വോക് ).

ജില്ലയിലെ പലയിടത്തും ജല അതോറിറ്റിയുടെ കുടിവെള്ളം ലഭ്യമല്ലാതിരിക്കെ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി ടാങ്കർ വില വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ്.

നിലവിലത്തെ നിരക്കിനേക്കാൾ 45 മുതൽ 55 % വരെ വില വർദ്ധിപ്പിക്കാൻ ടാങ്കർ അസോസിയേഷൻ തീരുമാനിച്ചത് കലക്റ്റർ നേരത്തേ മരവിപ്പിച്ചിരുന്നു.

തുടർന്ന് കലക്റ്ററും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്റ്ററും നിരവധി തവണ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച വില വർദ്ധന ടാങ്കർ ഉടമകളെ സഹായിക്കുന്നതും ഫ്ലാറ്റ്, വില്ല സമുച്ചയങ്ങളിലെ താമസക്കാരെ ദുരിതത്തിലാഴ്ത്തുന്നതുമാണ്.

2019-20 കാലഘട്ടത്തിൽ ടാങ്കർ അസോസിയേഷൻ ഇതേ രീതിയിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അന്നത്തെ ജില്ലാ ഭരണകൂടം ഫലപ്രദമായി പ്രശ്നം പരിഹരിച്ചിരുന്നു.

ഇപ്പോഴത്തെ അന്യായമായ നിരക്ക് വർദ്ധന ഉടനടി പിൻവലിച്ച് പ്രായോഗിക തീരുമാനമെടുത്തില്ലെങ്കിൽ കോഫ് വോക് ശക്തമായ പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

‘കളങ്കാവൽ’ സംവിധായകന്റെ പുതിയ പ്രോജക്റ്റ്; ജയസൂര്യ നായകന്‍

'കളങ്കാവൽ' സംവിധായകന്റെ പുതിയ പ്രോജക്റ്റ്; ജയസൂര്യ നായകന്‍ കൊച്ചി: ശ്രദ്ധേയമായ ‘കളങ്കാവൽ’ ചിത്രത്തിന്...

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

Related Articles

Popular Categories

spot_imgspot_img