web analytics

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ നേടിയ വിവാദ സ്വകാര്യ ബസായ റോബിനെതിരെ നടപടിയുമായി തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ്.

തമിഴ്‌നാട് റോഡ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എംവിഡി റോബിന്‍ ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ തന്റെ ബസിന് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉണ്ടെന്നും, അതുകൊണ്ടുതന്നെ നികുതി അടയ്ക്കില്ലെന്നുമുള്ള നിലപാടിലാണ് റോബിന്‍ ബസിന്റെ ഉടമയായ ഗിരീഷ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് പറഞ്ഞു.

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് തമിഴ്‌നാട് എംവിഡി ബസ് കസ്റ്റഡിയില്‍ എടുത്തത്.


മുമ്പും തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഈ ബസിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാര്യേജ് ബസായി ഓടിയതിനുള്ള പിഴയും നികുതിയും ഉള്‍പ്പെടെ 70410 രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ മുമ്പ് പിഴയിട്ടത്. കൂടാതെ പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ കേരളത്തിലും റോബിന്‍ ബസ് പിടിച്ചെടുത്തിട്ടുണ്ട്.

പിന്നീട് ഈ വിഷയം കോടതിക്ക് മുന്നില്‍ എത്തുകയും 82,000 രൂപ പിഴയൊടുക്കി കോടതി വാഹനം ഉടമയ്ക്ക് കൈമാറുകയും ചെയ്തു.

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ്

ഓണക്കാലത്ത് തമിഴ്നാട് അതിർത്തിയിലെ മദ്യക്കടത്ത് തടയാൻ പരിശോധനകൾ ഊർജിതമാക്കി എക്സൈസ്.

ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ ലെയ്ക്കയും പരിശീലകരും എക്സൈസുമായി ചേർന്നാണ് കമ്പംമെട്ടിലെ പരിശോധനയ്ക്ക് എത്തിയത്.

മയക്കുരുന്നുകൾ കണ്ടെത്തുന്നതിൽ അതീവ പ്രാവീണ്യം ഉള്ളതാണ് ലെയ്ക്ക. ബസുകളും കാറുകളും ചെറിയ വാഹനങ്ങളും ബാഗേജുകളും പരിശാധനയ്ക്ക് വിധേയമാക്കി.

ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥാരായ പ്രകാശ് , ഷിജു ദാമോദരൻ, ഷിജിൽ , പ്രദുൽജോസ് , വനിത ബിജി , റെജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ഓണക്കാലം എത്തിയതോടെ ഹൈറേഞ്ചിലെ മലയോര പ്രദേശങ്ങളിൽ ചാരായം വാറ്റും സജീവമാണ്.

കാഞ്ചിയാർ പഞ്ചായത്തിന്റെ ഉൾ പ്രദേശങ്ങളിലും തമിഴ്‌നാട് അതിർത്തിയോട് ചേർന്ന വനപ്രദേശങ്ങളിലും വ്യാജവാറ്റ് വൻതോതിൽ നടക്കുന്നുണ്ട്.

ഓഗസ്റ്റ് അവസാനം ഉടുമ്പൻ ചോല എക്സൈസ് സംഘവും എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിൽ മണിയൻപെട്ടി കരയിൽ തമിഴ്‌നാട് അതിർത്തിയോടുചേർന്ന സ്ഥലത്ത് വ്യാജവാറ്റിനായി പാകപ്പെടുത്തിയ 220 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചിരുന്നു.

Summary: The Tamil Nadu Motor Vehicles Department has taken action against the controversial private bus “Robin,” notorious for repeated traffic violations. Authorities seized the bus citing non-payment of Tamil Nadu road tax.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക്...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ്...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

Related Articles

Popular Categories

spot_imgspot_img