web analytics

സംസ്ഥാനത്തെ തദ്ദേശ ബാലറ്റ് പേപ്പറിൽ തമിഴും കന്നടയും

സംസ്ഥാനത്തെ തദ്ദേശ ബാലറ്റ് പേപ്പറിൽ തമിഴും കന്നടയും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളിൽ കൂടി ചേർക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ ആണ് ഇത്.

ഇവിടെ മലയാളത്തിന് പുറമേ തമിഴിലും, കാസർഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ കന്നഡ ഭാഷയിലുമാണ് പേരുകൾ ഉൾപ്പെടുത്തുക.

തിരുവനന്തപുരം കോർപ്പറേഷനിലെ വലിയശാല, കരമന വാർഡുകളിൽ തമിഴിലും കാസർകോട് മുൻസിപ്പാലിറ്റിയിലെ 18 വാർഡുകളിൽ കന്നഡയിലുമാണ് വിവരങ്ങൾ ഉൾപ്പെടുത്തുക. 

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യൻകാവ് ഗ്രാമപഞ്ചായത്തുകളിലായി 5 വീതം വാർഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാർഡിലും ഇത് നടക്കും.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാർഡുകളിലും, പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിലും, വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാർഡിലും തമിഴ് ഭാഷയിൽ കൂടി വിവരങ്ങൾ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും.

കാസർഗോഡ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 283 വാർഡുകളിലെ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയിൽ കൂടി അച്ചടിക്കും.

ഈ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ബ്ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാർഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളിൽ കൂടി വിവരങ്ങൾ അച്ചടിക്കുന്നതാണ്.

spot_imgspot_img
spot_imgspot_img

Latest news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Other news

കേരളത്തിന്റെ സ്വന്തം മദ്യം ‘കെ-ഫെനി’ മാർച്ചിൽ വിപണിയിലെത്തും

കേരളത്തിന്റെ സ്വന്തം മദ്യം 'കെ-ഫെനി' മാർച്ചിൽ വിപണിയിലെത്തും കണ്ണൂർ:ഗോവൻ ഫെനിയുടെ മാതൃകയിൽ കേരളത്തിന്റെ...

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ ‘സ്റ്റാറ്റസ്‌കോ’ തുടരാൻ കോടതി നിർദ്ദേശം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ 'സ്റ്റാറ്റസ്‌കോ' തുടരാൻ കോടതി നിർദ്ദേശം കൊച്ചി:ശബരിമല ഗ്രീൻഫീൽഡ്...

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ്...

സംസ്ഥാനത്തിന്റെ പേര് മാറിയാലും ഹൈക്കോടതിയുടെ പേര് മാറുമോ?

സംസ്ഥാനത്തിന്റെ പേര് മാറിയാലും ഹൈക്കോടതിയുടെ പേര് മാറുമോ? ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’...

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി! പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി! പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ്...

കേരളം വോട്ടെടുപ്പിലേക്ക്: തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തയാഴ്ച എത്തും; ഏപ്രിലിൽ വോട്ടെടുപ്പിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമോ അതോ തുടർച്ചയോ? നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം...

Related Articles

Popular Categories

spot_imgspot_img