തിരുവനന്തപുരം: വേതനം ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. നവംബർ 19ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിടും. രണ്ടുമാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. (Ration shops will be closed across the state on November 19) വ്യാപാരികളുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾ പ്രതിഷേധമുയർത്തുന്നുണ്ട്. അതിനിടെ, റേഷൻ വാതിൽപ്പടി വിതരണക്കാരുടെ […]
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ വീണ്ടും പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം നടത്തുന്നത്. പെട്രോളുമായി എത്തിയ തൊഴിലാളികൾ ആത്മഹത്യാ ഭീഷണിയും മുഴക്കി. (Sanitation workers again protest in Thiruvananthapuram) തങ്ങളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല, നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ല എന്നീ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി അധിക്ഷേപം നടത്തിയെന്നും ഇവർ ആരോപിച്ചു. നഗരസഭാ കൗൺസിലർ ഗായത്രി ബാബുവിനെതിരെയാണ് ആരോപണം. പിടിച്ചെടുത്ത വാഹനങ്ങൾ കോടതി […]
തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സീപ്ലെയിന്‍ പദ്ധതി ഉപജീവനത്തെ ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് അവർ. (Fishermen’s protest against seaplane project) ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് അറിയിച്ചു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഈ യോഗത്തില്‍ വെച്ച് പ്രക്ഷോഭ പരിപാടികള്‍ ചർച്ച ചെയ്യും. അതേസമയം സിപ്ലെയിന്‍ പദ്ധതിക്കെതിരേ എതിര്‍പ്പ് കടുപ്പിച്ച് വനം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. […]
കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കളക്ടർ പങ്കെടുക്കുന്ന വികസന സമിതി യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.(Protests against collector Arun K Vijayan) പ്രതിപക്ഷ ബഹളത്തെ വളരെ സംയമനത്തോടെ നേരിട്ട കളക്ടർ പ്രമേയ വിഷയം അംഗീകരിക്കുന്നതായി പ്രതിപക്ഷത്തെ അറിയിച്ചു. അജണ്ട പ്രകാരമുള്ള നടപടികൾക്ക് ശേഷം ചർച്ചയാവാം എന്നും അന്വേഷണത്തോട് ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം മറുപടി നൽകി. […]
കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം. വില്പനയ്ക്കായുള്ള അരിമാവ് മാവ് പുളിച്ചെന്ന് ആരോപിച്ചാണ് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇളമ്പള്ളൂർ സ്വദേശി രാജേഷ് അരിമാവുമായെത്തി കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ച് ദേഹത്ത് ഒഴിക്കുകയായിരുന്നു.(Mill owner protest in front of KSEB office) രാജേഷ് ദോശ മാവ് പാക്കറ്റുകളിലാക്കി വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് […]
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. നിയമസഭയിൽ പോർ വിളിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങൾ. വൻ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.The opposition intensified its protest against the government നാടകീയ രംഗങ്ങൾ ആണ് സഭയിൽ അരങ്ങേറിയത്. സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. […]
© Copyright News4media 2024. Designed and Developed by Horizon Digital