ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ പരാതിയുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികളെ ലഭിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. (Insects In Sambar On Vande Bharat Train) തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പ്രാണിയെ ലഭിച്ചതായി പരാതി ഉയർന്നത്. കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഈ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. പരാതിയിൽ ഉടൻ അന്വേഷണം നടത്തിയതായി റെയിൽവേ അറിയിച്ചു. ഭക്ഷണപ്പൊതി ഡിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് […]
ഇടുക്കി പൈനാവിൽ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ നിന്നും കണ്ടെത്തി. പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റീന് ലൈസന്‍സുമില്ല. വൃത്തിഹീനമായാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകളും ഇല്ല. തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടി. […]
തീയറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ പോപ്‌കോൺ കൊറിക്കുന്നത് ശീലമാക്കിയവരാണ് മിക്കവാറും. ഇന്റർവെൽ സമയത്ത് ഐസ് ക്രീം വാങ്ങാൻ ഓടുന്നവരുമുണ്ട്. ഇനി കുഞ്ഞുങ്ങളെ കൊണ്ടാണ് സിനിമ കാണാൻ പോയതെങ്കിലോ. അവരെ ഒന്ന് അടക്കി ഇരുത്തണമെങ്കിൽ ആവശ്യപ്പെടുന്ന ഭക്ഷണം വാങ്ങി നൽകേണ്ടി വരും. എന്നാൽ കുടിവെള്ളം പോലും പുറത്തു നിന്ന് കൊണ്ടുപോകാൻ അനുവദിക്കാത്ത തീയറ്ററുകളുണ്ട്. അങ്ങനെയുള്ളപ്പോൾ തീയറ്ററിന്റെ ഉള്ളിൽ നിന്ന് തന്നെ ഭക്ഷണവും വെള്ളവും വാങ്ങേണ്ടി വരും. എന്നാൽ ചില തീയറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. […]
കോഴിക്കോട്: ‘നിറമല്ല രുചി, സേ നോ ടു സിന്തറ്റിക് ഫുഡ് കളർ’ കാംപയിനുമായി ഭക്ഷ്യസുരക്ഷ വകുപ്പ് . കാൻസറിനടക്കം കാരണമാകുന്ന കൃത്രിമ നിറങ്ങൾ ഭക്ഷ്യവസ്തുക്കളിൽ വ്യാപകമായതായി ഉപയോഗിക്കുന്നതിനെതിരെയാണ് ക്യാംപയിൻ.ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുളളവ ചേർക്കരുത്. എല്ലാ ഭക്ഷ്യസുരക്ഷ സർക്കിളുകളിലും ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. പിഴ […]
ഇന്നലെ തയ്യാറാക്കിയ കറി എത്ര രുചികരമാണെങ്കിലും അടുത്തദിവസമാണ് അതിനു രൂചികൂടുന്നത് എന്ന് അവകാശപ്പെടുന്ന കുറച്ചുപേർ ഉണ്ട് . തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും തൈരുമെല്ലാം കഴിക്കുന്നതിനെ കുറിച്ച് ഗൃഹാതുരമായി സംസാരിക്കുന്നവരായിരിക്കും ഇവർ . എന്നാൽ മറ്റു ചിലർ ഉണ്ട് ഭക്ഷണം പഴകിയത് കഴിക്കാൻ വലിയ പ്രയാസമായിരിക്കും ഈകൂട്ടർക്ക് . രുചിയിലോ ഗന്ധത്തിലോ വ്യത്യാസം അനുഭവപ്പെടുമ്പോൾ അത്തരം ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് . പുളിപ്പിച്ചും സൂക്ഷിച്ച് വച്ച് കുറുക്കിയും കഴിക്കുന്ന വിഭവങ്ങളിലധികമുള്ള വിഭവങ്ങളെല്ലാം തന്നെ ഫ്രിഡ്ജിൽ വച്ചാലും […]
പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഉത്സവ പറമ്പുകളിലും മറ്റും കിട്ടുന്ന പൊരി ചായക്കൊപ്പവും തേങ്ങയും പഞ്ചസാരയും ചേർത്തുമെല്ലാം കഴിക്കാറുണ്ട്. പൊരിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന പൊരിയുണ്ടയുടെ രുചി അപാരമാണ്. വെറും മൂന്നു ചേരുവകൾ കൊണ്ട് പത്തു മിനിറ്റിൽ കറുമുറു പൊരിയുണ്ട തയ്യാറാക്കിയാലോ. ആവശ്യമായ ചേരുവകൾ >പൊരി – 2കപ്പ് >ശർക്കര -1/2 കപ്പ് >വെള്ളം – 1/2 കപ്പ് >തയാറാക്കുന്ന വിധം തയ്യാറാക്കുന്ന വിധം പൊരി ഒരു ഫ്രൈയിങ് പാനിൽ ഇട്ടു 2 മിനിറ്റു ചൂടാക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ […]
ഉഴുന്നുവട ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവരുടെയും പരാതിയാണ് കടയിൽ നിന്ന് വാങ്ങുന്ന പോലെ രുചികരമായില്ല എന്നൊക്കെ. ഒന്നു രണ്ട് കാര്യങ്ങൾ ചെയ്താൽ എളുപ്പത്തിൽ ചായക്കടയിൽ നിന്ന് കിട്ടുന്ന മൊരിഞ്ഞ സോഫ്റ്റ് ആയ വട നിങ്ങൾക്കും ഉണ്ടാക്കാം. അതിനായി ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഉഴുന്ന് പരിപ്പ് 2 കപ്പ് വെള്ളം വറുത്ത അരിപ്പൊടി 1/4 കപ്പ്ഉപ്പ് ആവശ്യത്തിന്കായപ്പൊടി 1/2 ടീ സ്പൂൺ സവാള ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത് പച്ചമുളക് – 1 എണ്ണം […]
സ്കൂളിലേക്ക് പോകുമ്പോൾ ഉച്ചക്ക് കഴിക്കാൻ ചോറ് കൊണ്ടുപോകുന്നത് സാധാരണ പതിവാണ് . ഇനി ചോറിനു പകരം തക്കാളി ചോറ് ഒന്ന് പരീക്ഷിക്കൂ . വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ വിഭവമാണ് ഇത് . കറിയില്ലാതെ കഴിക്കാം എന്നതാണ് ടൊമാറ്റൊ റൈസിന്റെ മറ്റൊരു പ്രത്യേക . എങ്ങനെയാണ് തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… ആവശ്യമായ സാധനങ്ങൾ പഴുത്ത തക്കാളി 2 എണ്ണം കടലപ്പരിപ്പ് 1 ടീസ്പൂൺ വറ്റൽമുളക് 4 എണ്ണം മഞ്ഞൾപ്പൊടി ഒരുനുള്ള് മുളക് പൊടി 1 ടീസ്പൂൺ […]
സദ്യവട്ടങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. ടേസ്റ്റിലും മുമ്പനാണ് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ഇത് ഉണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നല്ല ടേസ്റ്റിയായ പുളിയിഞ്ചി തയ്യാറാക്കി നോക്കിയാലോ ആവശ്യമായ സാധനങ്ങൾ പുളി – 250 ഗ്രാം ശർക്കര – 750 ഗ്രാം പച്ചമുളക് 100-150 ഗ്രാം ( എരുവ് അനുസരിച്ച് ) ഇഞ്ചി 100-150 ഗ്രാം ( എരുവ് അനുസരിച്ച് […]
സദ്യയ്ക്ക് ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് കൂട്ടുക്കറി. വെറും പത്ത് മിനുട്ട് മതി, സദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി തയ്യാറാക്കാം. നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ചേരുവകൾ ∙ ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ). ∙ കടല-200 ഗ്രാം ( 6 മണിക്കൂർ കുതിർത്തത് ). ∙ രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്. ∙ മുളക് പൊടി-1 ടേബിൾ സ്പൂൺ. ∙ മഞ്ഞൾ പൊടി- 1/2 ടേബിൾ […]
© Copyright News4media 2024. Designed and Developed by Horizon Digital