ഇതൊരിക്കലൂം പ്രോത്സാഹനമല്ല; ജീവിതം മടുത്തവർക്ക് സ്വയം അത് അവസാനിപ്പിക്കാൻ സാർക്കോ ക്യാപ്സുൾ അവതരിപ്പിച്ച് സ്വിറ്റ്സർലൻഡ്; സ്വിച്ചിട്ടാൽ മിനിറ്റുകൾക്കുള്ളിൽ ആത്മഹത്യ ചെയ്യാം

ആത്മഹത്യ ജീവിതത്തിൽ ഒന്നിനും പരിഹാരമാകില്ല. എന്നാൽ, ജീവിതം മടുത്തവർക്ക് സ്വയം അത് അവസാനിപ്പിക്കാൻ അവസരമൊരുക്കുകയാണ് സ്വിറ്റ്സർലൻഡിൽ. നിലവിൽ സ്വിറ്റ്സർലൻഡിൽ നിയമാനുസൃതമായി സ്വയം മരണം സ്വീകരിക്കൽ അനുവദനീയമാണ്. ജീവിതം മടുക്കുന്നവർക്കുള്ള ആത്മഹത്യാ വാഹിനികൾക്ക് സാർക്കോ ക്യാപ്സുൾ എന്നാണ് പറയുന്നത്. (Switzerland by introducing Sarco Capsule)

സാർക്കോ ക്യാപ്സുളിനുള്ളില്‍ ഓക്സിജന് പകരം നൈട്രജൻ നിറച്ചാണ് പ്രവർത്തനം. നൈട്രജൻ ശ്വസിക്കുന്നതോടെ ഇതിൽ കയറുന്നയാൾക്ക് ഹൈപ്പോക്സിയ (കോശങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ) സംഭവിക്കുന്നു. ഇതോടെ മരണം സംഭവിക്കുന്നു. ആത്മഹത്യാ വാഹിനിയിൽ കയറുന്ന ആളുടെ മരണം 5 മിനിറ്റിനുള്ളിൽ തന്നെ സംഭവിക്കും.

എന്നാൽ ഇതിൽ കയറാൻ പണം മാത്രം പോരാ. മരിക്കാൻ തയാറെടുക്കുന്ന ആളുടെ മാനസികനില കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ഇതിനനുവദിക്കൂയെന്ന് ആത്മഹത്യാ വാഹിനികളുടെ നിർമാതാക്കളായ ‘ദ് ലാസ്റ്റ് റിസോർട്ട് ഓർഗനൈസേഷൻ’ സിഇഒ ഫ്ലോറിയൻ വില്ലറ്റ് പറയുന്നു.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

Related Articles

Popular Categories

spot_imgspot_img