ക്യാറ്റ്‌വാക്ക് പരിശീലകയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
ബേൺ: മുൻ മിസ് സ്വിറ്റ്സർലാൻഡ് മത്സരത്തിന്റെ ഫൈനലിസ്റ്റുമായ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തോമസിനെതിരെ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിലുണ്ടായ സംഭവത്തിൽ 38 വയസ്സുകാരിയായ ക്രിസ്റ്റീനയെ 43 കാരനായ തോമസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണം സ്ഥിരീകരിക്കുന്നു.
കൊലപാതകത്തിനു പിന്നാലെ, യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. കത്തിയും മറ്റ് മൂർച്ചയുള്ള ഉപകരണങ്ങളും ഉപയോഗിച്ച് ശരീരാവയവങ്ങൾ വേർതിരിച്ചെടുത്തതായി പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു.
ഗർഭപാത്രം ആദ്യം നീക്കം ചെയ്ത ശേഷം വ്യാവസായിക ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയതായും കണ്ടെത്തി.
ചില അവശിഷ്ടങ്ങൾ രാസദ്രാവകത്തിൽ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമവുമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശരീരാവശിഷ്ടങ്ങൾ മുറിച്ചുമാറ്റുന്ന സമയത്ത് തോമസ് യൂട്യൂബ് വീഡിയോകൾ കണ്ടിരുന്നുവെന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചു.
സ്വയം പ്രതിരോധിക്കാനായി ക്രിസ്റ്റീനയെ കൊലപ്പെടുത്തിയതാണെന്നാണ് തോമസിന്റെ അവകാശവാദം, എന്നാൽ അതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഫൊറൻസിക് അന്വേഷണത്തിൽ കണ്ടെത്താനായില്ല.
ഇടുപ്പെല്ലുകൾ പൊട്ടിയതും തല ശരീരത്തിൽ നിന്ന് വേർതിരിക്കപ്പെട്ടതും ഉൾപ്പെടെയുള്ള ഗുരുതര പരുക്കുകൾ ക്രൂരമായ ആക്രമണത്തെ സൂചിപ്പിക്കുന്നു.
ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. 2007-ൽ മിസ് സ്വിറ്റ്സർലാൻഡ് മത്സരത്തിൽ ഫൈനലിസ്റ്റായിരുന്ന ക്രിസ്റ്റീന പിന്നീട് ക്യാറ്റ്‌വാക്ക് പരിശീലകയായി പ്രവർത്തിക്കുകയും മിസ് യൂണിവേഴ്സൽ അടക്കമുള്ള നിരവധി മത്സരങ്ങളിൽ മെന്ററായും പ്രവർത്തിച്ചിരുന്നു.
English Summary
Swiss model and former Miss Switzerland finalist Kristina Joksimovic was brutally murdered by her husband Thomas, who has now been formally charged.
Investigations revealed that in February 2024, Thomas strangled the 38-year-old at their home, then dismembered her body using knives and industrial tools. Some body parts were reportedly dissolved in a chemical solution.
Shocking details indicate he watched YouTube videos during the dismemberment. His self-defense claim was rejected due to lack of supporting evidence.
Kristina, the mother of two daughters, was a catwalk coach and mentor for international beauty pageants.
swiss-model-kristina-murder-husband-charged
Switzerland, Crime, Kristina Joksimovic, Murder, Investigation, International News, Europe, Model Murder Case









