കോഴിക്കോട് അത്തോളി വേളൂർ ഹെൽത്ത് സെന്ററിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. സംശയത്തെ തുടർന്ന് ആർആർടി സംഘവും വനം വകുപ്പും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുലിയുടെ കാൽപാടുകൾ എന്ന് സംശയിച്ച് മാർക്ക് ചെയ്ത സ്ഥലത്തെ പാടുകൾ നായയുടേതാണെന്നു പരിശോധനയിൽ കണ്ടെത്തി.Suspicion of unknown creature in Kozhikode Atholi
ഞായറാഴ്ച രാത്രി 7.30ന് ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടമ്മയാണ് ആദ്യം പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി സംശയം പറഞ്ഞത്. തുടർന്ന് രാത്രി തന്നെ അത്തോളി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.
ഇന്നലെ ആർആർടി സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരു മണിക്കൂർ ചിമ്മ മലയിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കാൽപാടുകൾ പോലും കണ്ടെത്താൻ സാധിച്ചില്ല.
കണ്ടത് കാട്ടുപൂച്ചയെയോ മെരുവിനെയോ ആയിരിക്കണമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.









