വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ ആറു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബില്‍ഗേറ്റ് ജോഷ്വാ, അഭിഷേക് എസ്, ആകാശ് ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അഖില്‍ കെ, കാശിനാഥന്‍ ആര്‍ എസ്, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍ എന്‍, അമല്‍ ഇഹ്സാന്‍, അജയ് ജെ, സൗദ് റിസാല്‍ ഇ കെ, അല്‍ത്താഫ് എ, ആദിത്യന്‍ വി, മുഹമ്മദ് ഡാനിഷ് എം എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളുടെ എണ്ണം 12 ആയി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കും. കേസിലെ അന്വേഷണ പുരോഗതി ഡിജിപി ഗവര്‍ണറെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ കുടുംബം നല്‍കിയ പരാതി ഗവര്‍ണര്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി ഗവര്‍ണറെ വിശദാംശങ്ങള്‍ അറിയിച്ചത്. സംഭവത്തില്‍ കോളേജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളേജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.