സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ തൂക്കിലേറ്റി; വധ ശിക്ഷ നടപ്പാക്കിയത് സൽമാൻ രാജാവിന്‍റെ അനുമതിയോടെ

ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞലവി നമ്പീടത്തിനെ കൊലപ്പെടുത്തിയ അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസിയെയാണ് മക്കയിൽ വധശിക്ഷയ്ക്ക് വിധേയനായത്.

2021 ഓഗസ്റ്റ് ഒന്നിനാണ് സംഭവം നടന്നത്. കുഞ്ഞലവിയെ വാഹനത്തിൽ കയറി അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പണം കവർന്ന ശേഷം സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇയാളുടെ ശിക്ഷ ശരിവച്ചു. സൽമാൻ രാജാവിന്‍റെ അനുമതിയോടെയാണ് വധ ശിക്ഷ നടപ്പാക്കിയത്.

2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിരുന്നു കുഞ്ഞലവി . ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലില്‍ ഇദ്ദേഹത്തിന്‍റെ ട്രക്ക് റോഡരികില്‍ കണ്ടെത്തുകയായിരുന്നു.

ട്രക്കില്‍ കുഞ്ഞലവി കുത്തേറ്റ് മരിച്ചുകിടക്കുകയായിരുന്നു. തുടര്‍ന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാജ്യത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരനെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img