സൗത്ത് ലണ്ടനിൽ അധ്യാപികയായ ജെമ്മ ഡെവനിഷിനെ( 42) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30 നാണ് ആക്രമണം നടന്നത്.
തുടർന്ന് ജെമനിഷിന്റെ പരിചയക്കാരനായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സറേയിലെ എപ്‌സമേം റോസ്‌ബെറി സ്‌കൂളിലെ അധ്യാപികയായിരുന്നു ജെമ്മ ഡെവനിഷ്.
അധ്യാപികയുടെ കൊലപാതക വാർത്ത പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി. എന്താണ് കൊലപാതകത്തിന് കാരണമെന്നതും പ്രതിയുടെ പശ്ചാത്തലവും പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയായ ജെയിംസ് മാഡനെ പോലീസ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.