ചില്ലറ വിൽപനയ്ക്കായി കവറുകളിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെ പ്രതി അറസ്റ്റിലായി. അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയാണ്. കൊല്ലം ചിതറയിലാണ് സംഭവം. അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് ഡാൻസാഫിന്റെ പിടിയിലായത്. ഇയാളുടെ കയ്യിലോ നിന്നും രണ്ടര കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു. പോലീസിനെ കണ്ട് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.
ചിതറ കിഴക്കുംഭാഗം പരുത്തിവിളയിലെ വിപിൻ ദാസിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കവറുകളിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെ ഡാൻസാഫ് സംഘം എത്തുകയായിരുന്നു. പോലീസിനെ കണ്ട് കൂട്ടുപ്രതികളായ അലി, അനസ് എന്നിവർ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
പ്രതികളുടെ രണ്ട് ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട അലിയെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്ത കഞ്ചാവിൻറെ അളവ് കുറവായിരുന്നതിനാൽ ഇയാൾക്ക് ജാമ്യം കിട്ടി.
English summary : Suspect arrested in several ganja cases in Kollam; More than two and a half kilos of cannabis were seized