റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ
ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതിയായ പശുമല എസ്റ്റേറ്റിൽ താമസം അരവിന്ദ് (24)നെയാണ് വണ്ടിപ്പെരിയാർ പോലീസ് ചൊവ്വാഴ്ച്ച വൈകിട്ടോടെ പിടികൂടിയത്.
കാറിൻ്റെ ഉടമസ്ഥനായ രാജാ യുടെ സുഹൃത്ത്മായി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കാറിന് തീയിടുവാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
ഇയാൾ തിങ്കളാഴ്ച്ച പെട്രാൾ പമ്പിൽ നിന്നും പെട്രാൾ വാങ്ങിയതായി സിസി ടിവിയില ദൃശ്യങ്ങൾളിൽ തെളിഞ്ഞിരുന്നു.
ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി
എച്ച്പിസി സ്വദേശിയായ രാജായയുടെ കാർ തിങ്കളാഴ്ച്ച പുലർച്ചേ പശുമല റോഡിൽ സ്പ്രിംഗ് ഡയൽ റിസോർട്ടിന് മുൻവശത്ത് നിർത്തിയിട്ടപ്പോൾ സാമൂഹിക വിരുദ്ധർ തീയിട്ടു.
(റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ)
ഈ സമയം തൊട്ടടുത്ത മാടക്കടയിൽ ഉണ്ടായിരുന്നയാൾ കാറിന് തീപിടിച്ച് വിവരം മറ്റുള്ളവരെ അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് കെടുത്തിയത്.
വണ്ടിപ്പെരിയാർ എസ്.ഐ ടി എസ്. ജയകൃഷണൻ , സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ സോമൻ കെ ആർ . വിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയത്.









