തൃശ്ശൂരിൽ സുരേഷ് ഗോപി മാത്രമല്ല ജയിച്ചത്; തെക്കൻ ബൈജുവിന്റെ വാഗ്‌നർ ഇനി ചില്ലി സുനിയ്ക്ക് സ്വന്തം

തൃശ്ശൂർ:  തൃശ്ശൂരിലെ കോൺഗ്രസ്- ബിജെപി അനുഭാവികൾ തമ്മിൽ വച്ച ബെറ്റായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയത്.

കോൺഗ്രസ് പ്രവർത്തകൻ തെക്കൻ ബൈജുവും, ബിജെപി പ്രവർത്തകൻ ചില്ലി സുനിയുമായിട്ടായിരുന്നു ബെറ്റുവച്ചത്. തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിച്ചാൽ തന്റെ വാഗ്‌നർ കാർ ചില്ലി സുനിയ്ക്ക് നൽകുമെന്നായിരുന്നു ബൈജുവിന്റെ പ്രഖ്യാപനം. അങ്ങിനെയെങ്കിൽ കോൺഗ്രസ് ജയിച്ചാൽ തന്റെ സ്വിഫ്റ്റ് കാർ നൽകാമെന്ന് ചില്ലി സുനിയും വാക്ക് നൽകി.

എന്നാൽ തൃശ്ശൂരിൽ നിന്നുള്ള അന്തിമ ഫലം വരുമ്പോൾ ചില്ലി സുനിയാണ് ബെറ്റിൽ ജയിച്ചിരിക്കുന്നത്. ഇതോടെ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിയ്ക്ക് സ്വന്തം.

ചില്ലി സുനി ബെറ്റ് വച്ചത് പോലെ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചു. അതും വമ്പിച്ച ഭൂരിപക്ഷത്തിൽ. 75,0000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇതോടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു ചില്ലി സുനിയുടെയും ബൈജുവിന്റെയും ബെറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സുഹൃത്തുക്കളായ ചിലരെ സാക്ഷിയാക്കിയായിരുന്നു ഇരുവരും ബെറ്റുവച്ചത്. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു ഈ ദൃശ്യങ്ങൾ വൈറൽ ആയത്.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

Related Articles

Popular Categories

spot_imgspot_img