താൻ പൂരനഗരയിലേക്ക് പോയത് ആംബുലന്‍സില്‍ അല്ലെന്നും, ജില്ലാ അധ്യക്ഷന്റെ കാറിലാണ് താൻ അവിടെ എത്തിയതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. Suresh gopi speaks about pooram.
പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് താൻ പൂരനഗരയിലേക്ക് പോയതെന്നും, പൊലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരം കലക്കലിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. അതിന് തയാറാണോ? തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ,’ സുരേഷ് ഗോപി പറഞ്ഞു.
‘സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തിൽ ഇല്ല.’ മൂന്നാം മോദി സർക്കാർ വന്ന ശേഷം ആരെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ചേലക്കര നിയോജക മണ്ഡലത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.