web analytics

കാലടി കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി; പരാതി നൽകി

കൊച്ചി: കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഗതാഗതക്കുരുക്കിൽ പെട്ടതോടെ സുരേഷ് ഗോപി കാലടി പാലത്തിൽ ഇറങ്ങി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി നേരിട്ട് അറിയിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാൽ വലിയ ഗതാഗതകുരുക്കാണ് കാലടി പാലത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് സുരേഷ് ഗോപി വാഹനത്തിൽനിന്നിറങ്ങി പാലം പരിശോധന നടത്തിയത്.

എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുൾപ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കാലടി പാലത്തിലെ കുഴികളെപറ്റിയും ഗതാഗതകുരുക്കിനെക്കുറിച്ചും കുറച്ചുനാളായി വാർത്തകൾ വന്നിരുന്നു.

ഗുരുതരമായ അവസ്ഥയാണ് കാലടി പാലത്തിലേതെന്ന് പെരുമ്പാവൂർ കാലടി റൂട്ടിലോടുന്ന ബസ് തൊഴിലാളികളും വ്യക്തമാക്കുന്നു. 20 മിനിറ്റ് വേണ്ട യാത്ര ഒരു മണിക്കൂറോളമെടുത്ത് പൂർത്തിയാക്കേണ്ടിവരുന്നത് ഈ റൂട്ടിലോടുന്ന ബസുകളെ ഇത്കാര്യമായി ബാധിച്ചിട്ടുണ്ട്. പാലത്തിന് വീതി കുറവാണ്. സമാന്തര പാലത്തിന്റെ പണി നടന്നുവരുന്നതേയുള്ളൂ.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

പാലക്കാട് താപനില 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പാലക്കാട്: ഈ...

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത കോഴിക്കോട്:...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

Related Articles

Popular Categories

spot_imgspot_img