തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കാൻ നിർദ്ദേശം
ഡല്‍ഹി: തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി.
റോഡുകളിലും പൊതുയിടങ്ങളിലുമുള്ള തെരുവ് നായ്ക്കളെ നീക്കണമെന്നും, പെട്രോളിങ് സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് നിർദേശം
ദേശീയപാതയടക്കം എല്ലാ റോഡുകളിൽ നിന്നുള്ള നായ്ക്കളെയും കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം എന്നതാണ് സുപ്രീംകോടതിയുടെ നിർദേശം.
ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ
സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ദിവസേന പരിശോധനയും നിരീക്ഷണവും വേണമെന്നും നിർദ്ദേശം.
വന്ധീകരണത്തിനുശേഷം നായ്ക്കളെ അതേ സ്ഥലത്ത് തുറന്നുവിടരുത്
പിടികൂടുന്ന നായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിന് മുൻസിപ്പൽ കോർപ്പറേഷനുകളും തദ്ദേശസ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണം.
എന്നാൽ വന്ധീകരണത്തിനുശേഷം പിടിച്ച അതേ സ്ഥലത്ത് തിരിച്ചുവിടാൻ പാടില്ല എന്നും കോടതി വ്യക്തമാക്കി.
എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടികൾ റിപ്പോർട്ട് ചെയ്യണം
ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടികളെക്കുറിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
English Summary:
The Supreme Court of India has issued an interim order addressing the stray dog menace, directing all state governments and authorities to remove stray dogs and cattle from roads and public spaces, including national highways. Patrol teams must be deployed for regular inspections. The court also ordered sterilization of captured dogs but prohibited their release at the same location. Institutions like schools, hospitals, and bus stands must ensure dogs do not enter their premises. States are required to report actions taken within eight weeks.









