തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ഏപ്രിൽ 10 മുതൽ 19 വരെയാണ് വിഷു– ഈസ്റ്റർ ഫെയർ ഉണ്ടാകുക.
ഏപ്രിൽ 14 വിഷു ദിനത്തിലും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും ഉണ്ട്.
യാത്രക്കാർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: ആഘോഷ ദിവസങ്ങൾ കണക്കിലെടുത്ത് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ പരിഗണിച്ചാണ് റെയിൽവേയുടെ പ്രഖ്യാപനം.
ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ രാത്രി 11.20 ന് യാത്ര പുറപ്പെടും. ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6.00 ന് യാത്ര തിരിക്കും.