കാഴ്ചാ വസന്തമൊരുക്കാന്‍ സൂപ്പര്‍ ഒടിടി റിലീസുകള്‍

 

ഒടിടി റിലീസിനായി ഇത്തവണ എത്തുന്നത് വമ്പന്‍ സിനിമകളായിരുന്നു. ഇതില്‍ ആദ്യമെത്തിയത് ജൂഡ് ആന്തണിയുടെ മെഗാ ഹിറ്റ് ‘2018’, കാമറൂണിന്റെ ‘അവതാര്‍ 2’ എന്നീ ചിത്രങ്ങളാണ്. ‘2018’ സോണി ലിവ്വിലൂടെയും ‘അവതാര്‍ 2’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും ജൂണ്‍ 7ന് റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ ഹൊറര്‍ ത്രില്ലര്‍ വാമനന്‍, ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എക്‌സ്ട്രാക്ഷന്‍ 2, പിച്ചൈക്കാരന്‍ 2, , ആയിഷ എന്നീ സിനിമകളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്ന മറ്റ് ചിത്രങ്ങള്‍.

വാമനന്‍: ജൂണ്‍ 16: മനോരമ മാക്‌സ്

കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് അടുത്തുള്ള ഒരു വലിയ വീട്ടില്‍ നിന്നും രാത്രികാലങ്ങളില്‍ ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കുന്നു. ആരും കടന്നു ചെല്ലാന്‍ ഭയക്കുന്ന, മുന്‍പ് ഒരുപാട് ദുര്‍മരണങ്ങള്‍ നടന്നിട്ടുള്ള ആ വീട്ടിലേക്ക്, ആ നിലവിളിയുടെ രഹസ്യം കണ്ടെത്താന്‍ വാമനന്‍ എന്ന സാധാരണക്കാരന് കടന്നു ചെല്ലുന്നതും തുടര്‍ന്ന് നടക്കുന്ന ഭീതി നിറഞ്ഞ സംഭവങ്ങളുമാണ് വാമനന്‍ എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ഇതിവൃത്തം. മനോരമമാക്സില്‍ ഇപ്പോള്‍ സ്ട്രീം ചെയുന്ന വാമനന്റെ തിരക്കഥയും സംവിധാനവും എ.ബി. അനിലാണ്. ഇന്ദ്രന്‍സ്, ബൈജു, സീമ ജി. നായര്‍ എന്നവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചാള്‍സ് എന്റര്‍പ്രൈസസ്: ജൂണ്‍ 16: ആമസോണ്‍ പ്രൈം

ഉര്‍വശിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ഫീല്‍ഗുഡ് ചിത്രം. സുഭാഷിന്റേത് തന്നെയാണ് തിരക്കഥയും. തമിഴ് താരം കലൈയരസന്‍, ഗുരു സോമസുന്ദരം, മണികണ്ഠന്‍ ആചാരി, ഭാനു, മൃദുല, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹണം. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മാണം.

എക്‌സ്ട്രാക്ഷന്‍ 2: ജൂണ്‍ 16: നെറ്റ്ഫ്‌ലിക്‌സ്

സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആയിരുന്ന സാം ഹാര്‍ഗ്രേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം. 2020ല്‍ പുറത്തിറങ്ങിയ എക്‌സ്ട്രാക്ഷന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഗോള്‍ഷിഫ്‌റ്റെ ഫറഹാനി, ആദം ബെസ്സ, ഡാനിയല്‍ ബെര്‍ണ്‍ഹാര്‍ഡ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

പിച്ചൈക്കാരന്‍ 2: ജൂണ്‍ 17: ഹോട്ട്സ്റ്റാര്‍

വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഫാത്തിമ വിജയ് ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും എഡിറ്റിങ് നിര്‍വഹിക്കുന്നത് വിജയ് തന്നെയാണ്. കാവ്യാ താപ്പര്‍, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ്, ദേവ് ഗില്‍, യോഗി ബാബു തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2016 ല്‍ റിലീസ് ചെയ്ത പിച്ചൈക്കാരന്‍ സിനിമയുടെ തുടര്‍ച്ചയാണ് ഇത്.

2018: ജൂണ്‍ 7: സോണി ലിവ്വ്

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം. ബോക്‌സ്ഓഫിസില്‍ 150 കോടിയിലേറെ കലക്ട് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

അവതാര്‍ 2: ജൂണ്‍ 7: ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍

2022 ഡിസംബറിലാണ് അവതാര്‍: ദ് വേ ഓഫ് വാട്ടര്‍ റിലീസായത്. ആഗോള ബോക്‌സോഫിസില്‍ ഏകദേശം 2.32 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമാണ് ഇത്.

റിലീസിനെത്തി ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടര്‍ച്ചയായാണ് ദ് വേ ഓഫ് വാട്ടര്‍. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാണ്ടോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.

ആയിഷ: ജൂണ്‍ 9: ആമസോണ്‍ പ്രൈം

മഞ്ജു വാരിയര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മലയാളത്തിന് പുറമെ ഇംഗ്ലിഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ നിര്‍മിക്കപ്പെട്ട ഒന്നാണ്.

 

കസ്റ്റഡി: ജൂണ്‍ 9: ആമസോണ്‍ പ്രൈം

വെങ്കട് പ്രഭുവും നാഗ ചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കസ്റ്റഡി. കൃതി ഷെട്ടിയാണ് നായിക. തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബ്ലഡി ഡാഡി: ജൂണ്‍ 9: ജിയോ സിനിമ

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍. ജിയോ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം നേരിട്ട് ഒടിടി റിലീസിനെത്തും. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. ഡയാന പെന്റി, റോണിത് റോയ്, സഞ്ജയ് കപൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.2011 ല്‍ റിലീസ് ചെയ്ത ഫ്രഞ്ച് ചിത്രം നൂയി ബ്ലോഞ്ചിന്റെ റീമേക്ക് ആണ് ഈ സിനിമ. ജിയോ സിനിമ അക്കൗണ്ട് ഉള്ളവര്‍ക്ക് സൗജന്യമായി ചിത്രം കാണാം.

ദ് കേരള സ്റ്റോറി: ജൂണ്‍ 23: നെറ്റ്ഫ്‌ലിക്‌സ്

ഇന്ത്യയൊട്ടാകെ വിവാദമായി മാറിയ ചിത്രം. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ആദാ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി എന്നിവര്‍ അഭിനയിക്കുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

Related Articles

Popular Categories

spot_imgspot_img