നായകള്‍ക്ക് ശബ്ദം നല്‍കി മുന്‍നിര താരങ്ങള്‍

 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് നവാഗതനായ ദേവന്‍ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പതിനൊന്നു നായകളേയും ഒരു പൂവന്‍കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ അവതരണം. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായ്ക്കള്‍ക്ക് ശബ്ദം നല്‍കുന്നത് മലയാളത്തിലെ മുന്‍നിര താരങ്ങളും.

രണ്ടു വര്‍ഷം നീണ്ടു നിന്ന പരിശീലനമാണ് നായകള്‍ക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകന്‍ ദേവന്‍ പറയുന്നു.75 ദിവസത്തെ ചിത്രീകരണവും ഒരു വര്‍ഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നു. നായകളും പൂവന്‍ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ കാതലായ വിഷയം. മനുഷ്യരുടെ വികാരവിചാരങ്ങളാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ നര്‍മത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയില്‍ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.

മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്ക്കള്‍ക്ക് ശബ്ദം കൊടുക്കുന്നവരില്‍ പ്രമുഖര്‍. അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക. ജൂലൈ 14ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ഏതു ഭാഷക്കാര്‍ക്കും, ദേശക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പോന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം തന്നെയായിരിക്കുമിത്.
ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിങ് അയൂബ് ഖാന്‍, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വിനയ് ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി. സുശീലന്‍, പിആര്‍ഒ വാഴൂര്‍ ജോസ്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു....

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...
spot_img

Related Articles

Popular Categories

spot_imgspot_img