ന്യൂഡല്‍ഹി: രാജ്യാന്തര യോഗ ദിനത്തില്‍ ഐക്യരാഷ്ട്ര സംഘടന തലസ്ഥാനത്ത് യോഗ പരിപാടിക്ക് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21ന് ആണ് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്. യോഗയുടെ പ്രാധാന്യം രാജ്യാന്തര തലത്തില്‍ പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ആദ്യമായി പ്രധാനമന്ത്രി ഐക്യരാഷട്ര തലസ്ഥാനത്ത് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ ക്ഷണപ്രകാരമാണ് മോദി പരിപാടിയില്‍ പങ്കെടുക്കുന്നത്. ഐക്യരാഷ്ട്ര സംഘടനാ തലസ്ഥാനത്ത് നോര്‍ത്ത് ലോണില്‍ രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെയാണ് പരിപാടി. ഐഖ്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥര്‍, അംബാസഡര്‍മാര്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 2015 മുതലാണ് രാജ്യന്തര യോഗ ദിനം ആചരിക്കാന്‍ തുടങ്ങിയത്.