അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു മുമ്പ് പൂർത്തിയാകും.

നിലവിൽ നിർമ്മാണം 55%ലേറെ പൂർത്തിയായതായാണ് റിപ്പോർട്ട്. കാലപ്പഴക്കത്തെ തുടർന്നാണ് എം.എൽ.എ ഹോസ്റ്റൽ സമുച്ചയത്തിൽ പൊളിച്ചു നീക്കിയ പമ്പ ബ്ലോക്കിന് പകരമാണ് പുതിയ കെട്ടിടം ഉയരുന്നത്.

രണ്ട് ബേസ്‌മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ 12 നിലകളിലായി 67 ഫ്ലാറ്റുകളും രണ്ട് സ്യൂട്ട് റൂമുകളുമാണ് ഇവിടെ നിർമ്മിക്കുന്നത്. 1,200 മുതൽ 1,300 ചതുരശ്രയടി വരെ ഓരോന്നിനും വിസ്തീർണം ഉണ്ട്.

ബാൽക്കണി സൗകര്യമുള്ള രണ്ട് ബെഡ്‌റൂമുകൾ അടക്കം ലിവിംഗ് ഏരിയ,ഡൈനിംഗ് റൂം,അടുക്കള,വർക്ക് ഏരിയ എന്നിവ ഓരോ ഫ്ളാറ്റിലുമുണ്ട്.

കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പാണ് 40 മീറ്റർ ഉയരമുള്ള കെട്ടിടം രൂപകല്പന ചെയ്തിതിരിക്കുന്നത്.

2026 ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2023 ആഗസ്റ്റ് 27നാണ് നിർമ്മാണം തുടങ്ങിയത്.

ഊരാളുങ്കൽ ലേബർ കോൺട്രക്ട് സഹകരണ സൊസൈറ്റി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ചെലവ് 76 കോടി 96 ലക്ഷം രൂപ. കെട്ടിടത്തിന്റെ അഞ്ചുവർഷത്തെ പരിപാലനവും ഊരാളുങ്കലിനാണ്.”

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img