ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതീരെ ഗംഭീര വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 10 വിക്കറ്റിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. സൺറൈസേഴ്സ് 9.4 ഓവറിൽ ആ ലക്‌ഷ്യം മറികടന്നു. ഹൈദരാബാദിൻ്റെ ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്തായി.
ടോസ് നേടിയ ലഖ്നൗ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റർമാർക്ക് അനുകൂലമായ പിച്ചായിരുന്നിട്ടു കൂടി പക്ഷെ കാര്യമായ സ്കോർ നേടാൻ ലഖ്നൗവിന് കഴിഞ്ഞില്ല. ആയൂഷ് ബദോനി 55, കെ എൽ രാഹുൽ 29 , നിക്കോളാസ് പൂരാൻ 48 എന്നിങ്ങനെയാണ് അവരുടെ ബാറ്റർമാരുടെ സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഓപ്പണിംഗ് തുടക്കം മുതൽ ആഞ്ഞടിക്കുകയായിരുന്നു. 30 പന്തിൽ എട്ട് ഫോറും എട്ട് സിക്സും സഹിതം 89 റൺസുമായി ട്രാവിസ് ഹെഡും 28 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം അഭിഷേക് 75 റൺസുമെടുത്തു.കൃഷ്ണപ്പ ഗൗതമിൻ്റെ ആദ്യ ഓവർ മുതൽ തകർത്തടിച്ചഇരുവരും പിന്നീടുള്ള ഓവറുകളിൽ യഥാക്രമം 17, 22, 17, 23, 20, 19, 17, 14, 10ആം ഓവറിലെ നാല് പന്തിൽ 11 റൺസ് എന്നിങ്ങനെ റൺസ് അടിച്ചു കൂട്ടിയപ്പോൾ ലഖ്നൗ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.
Read also: രാത്രി നടക്കാനിറങ്ങിയ വനിതാ എം.പിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു