മലയാളി എന്നാ സുമ്മാവാ! തിരുവനന്തപുരത്തുകാരിയും വയനാട്ടുകാരിയും ഒന്നിച്ചിറങ്ങിയപ്പോൾ  ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതയായി സജന

ധാക്ക: അരങ്ങേറ്റക്കാരിയായി ആശ ശോഭനയും ഓൾറൗണ്ടർ സജന സജീവനും ഒന്നിച്ച് കളത്തിലിറങ്ങിയപ്പോൾ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം.ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ ആറു വിക്കറ്റിന് 122 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
മഴ കാരണം 14 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയ നാലാം ഏകദിനത്തിൽ ഡെക്ക്‍വർത്ത് ലൂയിസ് നിയമ പ്രകാരം 56 റൺസിനാണ് ഇന്ത്യൻ വനിതകൾ ജയം കുറിച്ചത്. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിലെത്തി.

33-ാം മത്സരത്തിൽ ഇന്റർനാഷനൽ ക്രിക്കറ്റിൽ അരങ്ങേറ്റത്തിനിറങ്ങിയ ആശ ശോഭന മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് മികവുകാട്ടി. ദീപ്തി ശർമ 13 റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് പിഴുതപ്പോൾ പൂജ വസ്ത്രകാറും രാധ യാദവും ഓരോ വിക്ക​റ്റെടുത്തു. ദിലാര അക്തർ (21), റൂബിയ ഹൈദർ (13), ശരീഫ ഖാത്തൂൻ (11 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കണ്ടത്.

നേരത്തേ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (26 പന്തിൽ 39), റിച്ചാ ഘോഷ് (15 പന്തിൽ 24), സ്മൃതി മന്ദാന (18 പന്തിൽ 22), ഡെയ്‍ലൻ ഹേമലത (14 പന്തിൽ 22) എന്നിവർക്കു പുറമെ സജന സജീവനും മികവു കാട്ടി. ആറാമതായി പാഡുകെട്ടിയിറങ്ങിയ വയനാട്ടുകാരി അഞ്ചു പന്തു നേരിട്ട് ഒരു ഫോറടക്കം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശ് തങ്ങളുടെ പതിനാലുകാരിയായ പേസർ ഹബീബ ഇസ്‍ലാമിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അവസരമൊരുക്കി.
ശ്രേയങ്ക പാട്ടീലിനും രേണുക സിങ്ങിനും വിശ്രമം നൽകിയാണ് ഇന്ത്യ ആശക്കും ടിറ്റാസ് സധുവിനും അവസരം നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

Related Articles

Popular Categories

spot_imgspot_img