സുജിത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 ലക്ഷം; അതേമാർ​ഗത്തിൽ യുവതിയെ പറ്റിച്ച് നേടിയത് 1.93 ലക്ഷം; പിടിയിലായത് കരുവൻതുരുത്തി സ്വദേശി

വടക്കഞ്ചേരി: ഓൺലൈൻ തട്ടിപ്പിനിരയായ യുവാവ് പണം തിരികെ നേടാൻ സ്വീകരിച്ചത് അതേ മാര്​ഗം തന്നെ. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശിയായ സുജിത്തി(34)നെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽനിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയതിനാണ് .

സുജിത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ 1.40 ലക്ഷം രൂപ നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുന്നതിനായാണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

1.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. വർക്ക് ഫ്രം ഹോം എന്ന പേരിൽ സാമൂഹികമാധ്യമത്തിൽ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയിൽ വീണത്. ആദ്യഘട്ടത്തിൽ ഓൺലൈനിൽ വിവിധ ടാസ്‌കുകൾ പൂർത്തിയാക്കിയപ്പോൾ പണം ലഭിച്ചു. തുടർന്ന് നിശ്ചിത തുകയടച്ച് ടാസ്‌ക് തിരഞ്ഞെടുക്കുന്ന രീതിയായി. ഇതിലും പണം തിരികെ ലഭിച്ചതോടെ വിശ്വാസം വർധിച്ചു. ഉയർന്ന തുകയ്ക്കുള്ള ടാസ്‌കുകൾ തിരഞ്ഞെടുത്തത്തോടെ പണം തിരികെ ലഭിക്കാതാവുകയായിരുന്നു. തുടർന്ന് തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ യുവതി പരാതി നൽകുകയായിരുന്നു.

93000 രൂപ പല അക്കൗണ്ടുകളിലേക്കും ഒരു ലക്ഷം രൂപ സുജിത്തിന്റെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഈ തുക പിൻവലിക്കും മുമ്പ് അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിലെ സൂത്രധാരന്മാർ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഉത്തരേന്ത്യൻ സംഘം നേരത്തെ സുജിത്തിൽനിന്ന് ഓൺലൈൻ വഴി പണം തട്ടിയിരുന്നു. പിന്നീട് ഇവരിൽനിന്ന് ഓൺലൈൻ തട്ടിപ്പിന്റെ രീതി മനസ്സിലാക്കി സുജിത്ത് യുവതിയിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് വടക്കഞ്ചേരി പോലീസ് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img