web analytics

‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള ആദ്യമരണം കൊലപാതകമോ? 64 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ മരണം ആത്മഹത്യ അല്ലെന്ന് സംശയം. മരണം വരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉയരുന്നത്. Suicide pod death is in controversy

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം വരിച്ച അറുപത്തിനാലുകാരിയുടെ കഴുത്തില്‍ ചില സംശയാസ്പദമായ പാടുകള്‍ കണ്ടെത്തിയിരുന്നു.

ഇതാണ് യുവതിയെ കഴു‍ത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള സംശയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.

സ്ത്രീയുടെ കഴുത്തിൽ സാരമായ മുറിവുകളുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധനും കോടതിയിൽ മൊഴി നൽകിയത്.

ഇതിനുപുറമേ, സ്ത്രീ പോഡ് ഉപയോഗിച്ചതിന് പിന്നാലെ നിരവധി തവണ പോഡ് തുറക്കുകയും അടയ്ക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

യുവതി പോഡ് ഉപയോഗിച്ചതിനും പൊലീസ് പോഡിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനും ഇടയിലാണ് പോഡ് നിരവധി തവണ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്തിട്ടുള്ളത്.

ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ ആത്മഹത്യ ചെയതത്. 64 വയസ്സുള്ള അമേരിക്കൻ വനിതയായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ജീവനൊടുക്കുന്നതിനായി സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്.

എന്നാല്‍ തൊട്ടുപിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ആത്മഹത്യയ്ക്ക് പ്രേരണയും സഹായവും നൽകിയതായി സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്.

‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ് സാർക്കോ സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് ഡോ. ഫ്ലോറിയൻ വില്ലെറ്റ് മാത്രമാണ് മരണസമയത്ത് അവിടെ ഉണ്ടായിരുന്നത്.

ബട്ടണ്‍ അമര്‍ത്തി രണ്ടര മിനിറ്റിനുള്ളിൽ സ്ത്രീയ്ക്ക് ശക്തമായ മലബന്ധം ഉണ്ടായതായി ഇയാള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നൈട്രജൻ മരണങ്ങളിലെ സാധാരണ പ്രതികരണമാണിത്.

എന്നാല്‍ സ്ത്രീ സൂയിസൈഡ് പോ‍ഡ് ഉപയോഗിച്ച് ആറര മിനിറ്റിനുശേഷം പോഡ് ഉച്ചത്തിലുള്ള അലാറം പുറപ്പെടുവിച്ചതായും പറയുന്നു.

ഇക്കാര്യത്തിൽ സൂയിസൈഡ് പോഡിന്‍റെ തകരാര്‍, ബാഹ്യ ഇടപെടലുകള്‍ എന്നിവയെല്ലാം അന്വേഷിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img