പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം
പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാനിൽ ആണ് സംഭവം ഉണ്ടായത്.
ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടി കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് ക്വറ്റയിൽ സ്ഫോടനമുണ്ടായത്.
പാര്‍ക്കിങ് സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ബലൂചിസ്ഥാനിൽ ഇറാൻ അതിർത്തിയിലുണ്ടാ മറ്റൊരു സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്.
ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി നേതാവായ അക്തർ മെംഗാൾ പ്രസംഗം അവസാനിപ്പിച്ച് റാലിയിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സ്ഫോടനം നടന്നത്.
ഒരു ദശാബ്ദത്തിലേറെയായി പാക് സൈന്യം നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടർച്ചയായി നേരിടുന്ന മേഖല കൂടിയാണ് ബലൂചിസ്ഥാൻ. 2024ൽ മാത്രം 782 പേരാണ് ഈ മേഖലയിൽ കൊല്ലപ്പെട്ടത്.
എഎഫ്ബി പുറത്ത് വിട്ട കണക്കുകളെ ഉദ്ധരിച്ച് 430ലേറെ പേർ ഇവരിൽ ഏറിയ പങ്കും സൈനികരാണ് ജനുവരി 1 ശേഷം ഖൈബർ പഖ്തുൻഖ്വയിൽ കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ ഏറ്റവും വലുതും വിഭവ സമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, എന്നാൽ പാകിസ്ഥാനിലെ ഏറ്റവും ദരിദ്രവും, മാനവ വികസന സൂചികകളിൽ പതിവായി ഏറ്റവും താഴ്ന്ന റാങ്കുകളിലുമാണ് ബലൂചിസ്ഥാൻ നിലകൊള്ളുന്നത്.
പാകിസ്ഥാനിൽ പൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്
ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ 25 വർഷമായി ഉണ്ടായിരുന്ന ഓഫീസ് പ്രവർത്തങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്. ഇന്ത്യ പോലെ പാകിസ്ഥാനിൽ വളരുന്നൊരു വിപണിയില്ല എന്നതാണ് മൈക്രോസോഫ്റ്റിന്‍റെ പിന്‍മാറ്റത്തിന് കാരണം.
ലോകവ്യാപകമായി മൈക്രോസോഫ്റ്റ് നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്നത്.
ഇന്ത്യയിലെയോ മറ്റ് വളര്‍ന്നുവരുന്ന ടെക് വിപണികളിലെയോ പോലെ എഞ്ചിനീയര്‍മാരുടെ സംഘമോ ആസ്യൂര്‍, ഓഫീസ് പ്രൊഡക്‌ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമോ മൈക്രോസോഫ്റ്റിന് പാകിസ്ഥാനിലില്ല.
‘ഉപഭോക്താക്കള്‍ക്കാണ് കമ്പനിയുടെ ഏറ്റവും വലിയ പരിഗണന, ഉയര്‍ന്ന നിലവാരമുള്ള സേവനം അവര്‍ക്ക് പ്രതീക്ഷിക്കാമെന്നും’ മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി.
രാജ്യത്തെ പ്രവര്‍ത്തന മോഡല്‍ മരുകയാണെങ്കിലും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മാറ്റം കൊണ്ട് ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ക്കും തടസം നേരിടില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
പാകിസ്ഥാനില്‍ മാത്രമല്ല, മറ്റ് ചില രാജ്യങ്ങളിലും പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.