web analytics

കടുത്ത പ്രമേഹം; അക്വേറിയത്തിലെ മേഘപ്പുലി ചത്തു

അമേരിക്കയിലെ ഉട്ടായിലെ ലിവിങ് പ്ലാനറ്റ് അക്വേറിയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മേഘപ്പുലി ചത്തു. കോഷി എന്ന മേഘപ്പുലിയാണ് ചത്തത്. 10 വയസായിരുന്നു പ്രായം. പെട്ടന്നുണ്ടായ കടുത്ത പ്രമേഹമാണ് 10 വയസുള്ള ആൺ മേഘപ്പുലി കോഷിയുടെ മരണത്തിന് കാരണമായതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ കോഷി ചില പുരോഗതി കാണിച്ചെങ്കിലും പിന്നീട് രോഗവസ്ഥ മോശമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 2016ൽ ആണ് കോഷിയെ ഹൂസ്റ്റൺ മൃഗശാലയിൽ നിന്നും ലിവിങ് പ്ലാനറ്റിലെത്തിച്ചത്.
ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്.

അക്വേറിയം എന്നാണു പേരെങ്കിലും ജലജീവികൾ മാത്രമല്ല ലിവിങ് പ്ലാനറ്റിലുള്ളത്. 550 വിഭാഗങ്ങളിലായി 4500 മൃഗങ്ങൾ ഇവിടെയുണ്ടെന്നാണു കണക്ക്.

സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് മേഘപ്പുലികൾ എന്ന പേരു ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

Related Articles

Popular Categories

spot_imgspot_img