നയ്‌റോബി: ദക്ഷിണ സുഡാനിൽ ചെറു വിമാനം തകര്‍ന്ന് ഇന്ത്യക്കാരനടക്കം 20 പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആകെ 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സുഡാനിലെ യൂണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്.
സുഡാന്റെ തലസ്ഥാനമായ ജുബയിലെ എണ്ണപ്പാടത്തുനിന്ന് പറന്നുയുര്‍ന്ന വിമാനമാണ് തകർന്നത്. ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് ഇത്
തലസ്ഥാനമായ ജൂബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം അപകടത്തിൽ പെട്ടത്.
ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിങ് കമ്പനി (ജിപിഒസി) ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തകര്‍ന്നു വീണത്. മരിച്ചവരില്‍ 16 സുഡാനികള്‍, രണ്ട് ചൈനീസ് പൗരന്മാര്‍, 1 ഇന്ത്യക്കാരനും ഉള്‍പ്പെടുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.