മംഗലാപുരം: വിനോദയാത്രക്കിടെ ബീച്ചിലിറങ്ങിയ 7 വിദ്യാർഥികൾ തിരയിൽപ്പെട്ടു. മൂന്നു പേരെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തര കന്നടയിലെ മുരുഡേശ്വർ ബീച്ചിലാണ് അപകടം നടന്നത്.(Students drowned death in Murudeshwar Beach)
കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസുകാരികളായ മൂന്ന് പെൺകുട്ടികളാണ് മരിച്ചത്. സ്കൂൾ വിനോദയാത്രയുടെ ഭാഗമായി ചൊവ്വാഴ്ച സ്കൂളിലെ 44 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം മുരുഡേശ്വറിലെത്തിയതായിരുന്നു.
ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥിനികൾ കടലിൽ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. കൂറ്റൻ തിരമാലയിൽ 7 പേരും പെടുകയായായിരുന്നു. സഹപാഠികളും അധ്യാപകരും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 3 പേരെ മാത്രമാണ് രക്ഷിക്കാനായത്. കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.