web analytics

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ഒരാഴ്ചയായി കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ ബി.എ. വിദ്യാർത്ഥിനിയായ 19 കാരിയായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ഡൽഹിയിലെ ഗീതാ കോളനി ഫ്ലൈഓവറിന് സമീപം കണ്ടെത്തിയത്.

ത്രിപുര സ്വദേശിനിയായ സ്നേഹ, ഉന്നത പഠനത്തിനായി ഡൽഹിയിലേക്കായിരുന്നു എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 7-നാണ് സ്നേഹയെ അവസാനമായി കണ്ടത്.

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

അന്ന് രാവിലെയാണ് സ്നേഹ തന്റെ മാതാവിനോട് “സരായി റോഹില്ല റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ ഇറക്കാൻ പോകുന്നു” എന്ന് പറയുന്നത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫാവുകയും, പിന്നീട് നടത്തിയ അന്വേഷണത്തിൽ സുഹൃത്ത് സ്നേഹയെ കണ്ടിട്ടില്ലെന്നും പുറത്തുവന്നു.

കാർ ഡ്രൈവറുടെ മൊഴിപ്രകാരം, സ്നേഹ സരായി റോഹില്ല സ്റ്റേഷനിലേക്ക് പോയില്ലെന്നും, ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിന് സമീപത്തേക്കാണ് പോയതെന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് പെൺകുട്ടി കാണാതായതിനെ തുടർന്ന് കുടുംബം സ്നേഹ എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കൈമാറി.

കത്തിൽ “ഞാനൊരു പരാജയമാണ്, ഒരു ഭാരമാണ്. ഇങ്ങനെ ജീവിക്കുന്നത് സഹിക്കാനാവില്ല” എന്നാണ് എഴുതിയിരുന്നത്. കൂടാതെ, “എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഇത് എന്റെ സ്വന്തം തീരുമാനമാണ്” എന്നും കുറിപ്പിലുണ്ട്.

ജൂലൈ 9നു ദേശീയ ദുരന്തപ്രതികരണ സേനയുടെ നേതൃത്വത്തിൽ 7 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് തെരച്ചിൽ നടത്തുകയുണ്ടായി. എന്നാൽ ആ സമയത്ത് സ്നേഹയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

സ്നേഹയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണമെടുക്കപെട്ടിട്ടില്ലെന്നും, ഫോൺ ഒഴികെയുള്ള വസ്തുക്കൾ ഒന്നും എടുത്തില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

സംഭവം മനസ്സിലാക്കിയതോടെ ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ ഓഫീസ് ഇടപെട്ട് ത്രിപുര പൊലീസിനും തിരച്ചിലിൽ പങ്കെടുക്കാൻ നിർദേശം നൽകിയിരുന്നു. റിട്ട. ഓണററി ലഫ്റ്റനന്റ് സുബേദാർ പ്രിതിഷ് ദേബ്നാഥാണ് സ്നേഹയുടെ പിതാവ്.

അതേസമയം, സംഭവത്തിൽ പൊലീസിന്റെ നടപടിയിൽ വീഴ്ചയുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പരാതി നൽകിയ 48 മണിക്കൂറിനുശേഷം മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും, സിഗ്നേച്ചർ പാലത്തിനു സമീപമുള്ള സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നും കുടുംബം അറിയിച്ചു.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ

ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം.

ഓരോ കോച്ചിലും 4 സിസിടിവി ക്യാമറകൾ വീതമാണ് സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയമായതിനു പിന്നാലെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.

ഒരു കോച്ചിൽ നാലും എൻജിനിൽ ആറും ക്യാമറകൾ‌ വീതം

ഒരു കോച്ചിൽ നാലും എൻജിനിൽ ആറും ക്യാമറകൾ‌ വീതം ഘടിപ്പിക്കും. കുറഞ്ഞ വെളിച്ചത്തിലും, 100 കിലോമീറ്റർ‌ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് കോച്ചുകളിൽ ഘടിപ്പിക്കുന്നത്.

കോച്ചുകളിൽ വാതിലിനടുത്തും പൊതുസ്ഥലത്തുമാകും ക്യാമറ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാകും ക്യാമറ സ്ഥാപിക്കുക.

നിലവിൽ 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറ ഘടിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

കൂടാതെ ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ട്രെയിനുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾക്കായി ഈ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ.

ഈ ആപ്പുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതിനും ഒപ്പം ട്രെയിൻ എവിടെയാണെന്ന് തത്സമയം ട്രാക്ക് ചെയ്യാനും കഴിയും.

Summary:
The body of a 19-year-old Delhi University student, Sneha Debnath, who had been missing for a week, was recovered from the Yamuna River. She was a BA student at Atma Ram Sanatan Dharma College. Her body was found near the Geeta Colony flyover in Delhi.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന പ്രതി പിടിയില്‍

ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന പ്രതി പിടിയില്‍ വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സലാലയിൽ മലയാളി യുവാവ് മരിച്ച നിലയിൽ

സലാലയിൽ മലയാളി യുവാവ് മരിച്ച നിലയിൽ സലാല: സലാലയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img