വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കോഴിക്കോട്: വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ പതിനേഴുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.
കോഴിക്കോട് വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ ആദിഷ് കൃഷ്ണയാണ് മരിച്ചത്.
ചാനിയം കടവ് പുഴയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മകനെ കഴിഞ്ഞ 28ാം തീയതി മുതൽ കാണാതായതായി രക്ഷിതാക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ആദിഷ് വീട്ടില്‍ നിന്നും പോയിരിക്കാമെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്.
അതേസമയം, ആദിഷിന്റെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്.
വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം
മൂവാറ്റുപുഴ വെള്ളൂർകുന്നത്ത് ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനു ജീവൻ നഷ്ടപ്പെട്ടു. മരിച്ചത് വെള്ളൂർകുന്നം മാരിയിൽ ജെയൻ (67) ആണെന്നാണ് വിവരം.
ജെയൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. ഇടിച്ച ശേഷമാണ് ലോറി ജയന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. ഉച്ചകഴിഞ്ഞ് 2.54-നായിരുന്നു സംഭവം.
കച്ചേരിത്താഴം ഭാഗത്ത് നിന്ന് വരികയായിരുന്ന ടോറസ് ലോറിയാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
സ്കൂട്ടറിന് ലോറി ഇടിക്കുന്നതും, അതോടെ ജയൻ റോഡിലേക്ക് വീഴുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. അപകടം സംഭവിച്ച ഉടൻ തന്നെ ജയൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
മൂവാറ്റുപുഴ പോലീസ്, ഫയർഫോഴ്‌സ് എന്നിവരും ഉടൻ തന്നെ സ്ഥലത്തെത്തി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
ജെയന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Summary: A 17-year-old student who went missing while sleeping at home was found dead in a river. The deceased has been identified as Cheruvottu Meethal Adish Krishna, a native of Thiruvallur, Chanayam Kadavu in Vadakara, Kozhikode.









