തിരുവനന്തപുരം: ക്ലാസ് മുറിയില്‍ വെച്ച് 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്.(student was bitten by snake in the classroom during Christmas celebrations)
ചെങ്കല്‍ സ്വദേശികളായ ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ കുട്ടി കുതറി മാറി.
പിന്നാലെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കടിച്ച പാമ്പിനെ സ്‌കൂൾ അധികൃതർ അടിച്ചുകൊന്നു.