സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതുമായി ബന്ധപ്പെട്ട് കൂട്ടുകാർ കളിയാക്കിയതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിന്റെ മകൾ പൗളിൻ (14) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ കുട്ടി മറിഞ്ഞു വീണിരുന്നു. തുടർന്ന് കൂട്ടുകാർ കളിയാക്കി. ഇതേ തുടർന്ന് കുട്ടി വീടിനുള്ളിലേക്ക് ഓടിപ്പോവുകയുമായിരുന്നു.
അല്പസമയത്തിനുശേഷം വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.
5.6 കോടി രൂപയുടെ രാസലഹരി തയാറാക്കിയത് പ്രഷർകുക്കറിൽ; മുംബൈയിൽ വിദേശവനിത അറസ്റ്റിൽ
രാസലഹരി തയാറാക്കുന്നതിനിടെ യുവതി പിടിയിൽ. ഫ്ലാറ്റിൽ പ്രഷർ കുക്കറിനകത്ത് ആണ് യുവതി ലഹരി തയ്യാറാക്കിയത്. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു ആണ് പിടിയിലായത്.
മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്.
തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് യുവതി പിടിയിലായത്. മുംബൈ തുളിഞ്ച് പൊലീസാണ് അന്വേഷണം നടത്തിയത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നു.
അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് നിർമ്മിച്ച എംഡിഎംഎ വൻതോതിലാണ് ഈ പ്രദേശത്ത് വിറ്റ് പോയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സീനിയർ പൊലീസ് ഇൻസ്പെക്ടർ വിജയ് ജാദവിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.