News4media TOP NEWS
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധിപേർക്ക് പരിക്ക് ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ

പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആൺ സുഹൃത്തിനൊപ്പം കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്നു; അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആൺ സുഹൃത്തിനൊപ്പം കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്നു; അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി
December 25, 2024

ചെ​ന്നൈ: തമിഴ്നാട്ടിലെ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. കാ​മ്പ​സി​ലെ ലാ​ബി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്​ത്. ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​ണ് പീഡനത്തിനി​ര​യാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി സു​ഹൃ​ത്താ​യ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക്കൊ​പ്പം പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

കാ​മ്പ​സി​നു​ള്ളി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഒ​രു​മി​ച്ചി​രു​ന്ന ഇ​രു​വ​രെ​യും പ്ര​തി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ കു​റ്റി​ക്കാ​ട്ടി​ലേക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു.

പീ​ഡ​ന​വി​വ​രം കോ​ള​ജി​ൽ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി കൊ​ട്ടൂ​ർ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽകി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് കോ​ട്ടൂ​ര്‍​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യു​ടെ 63,64,75 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​തി​കളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് അ​ട​ക്കം ഇ​രു​പ​തോ​ളം പേ​രു​ടെ മൊ​ഴി എ​ടു​ത്തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related Articles
News4media
  • Featured News
  • Kerala
  • News

ഒരു യുഗം അവസാനിച്ചു; മലയാളത്തിന്റെ സ്വന്തം എം ടിയ്ക്ക് വിട

News4media
  • Kerala
  • News
  • Top News

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ

News4media
  • India
  • News
  • Top News

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധിപേർക്ക് പരിക്ക്

News4media
  • Kerala
  • News

അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയോട് കൊടും ക്രൂരത കാട്ടിയത് വഴിയോരത്ത് ബിരിയാണി വില്‍ക്ക...

News4media
  • India
  • News

രാത്രിയില്‍ യുവാക്കൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യും;...

News4media
  • India
  • Top News

പത്താം ക്ലാസ് പോലും പാസായിട്ടില്ല, കുറിക്കുന്നത് മാരക രോഗങ്ങൾക്കു വരെയുള്ള മരുന്നുകൾ: വ്യാജ ഡോക്ടർമാ...

© Copyright News4media 2024. Designed and Developed by Horizon Digital