ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം
ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് കുട്ടിയെ മർദിച്ചത്.
കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.
നോട്ട് ബുക്കില്‍ എഴുതിയ അനുഭവ കുറിപ്പില്‍ വേദന നിറഞ്ഞ കാര്യങ്ങളാണ് കുട്ടി എഴുതിയിരിക്കുന്നത്. രണ്ടാനമ്മ ചെറിയ കാര്യത്തിന് പോലും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് മനസിലാവുന്നത്.
അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്.
വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നൊക്കെ കുട്ടി എഴുതിയിട്ടുണ്ട്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു.
ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തടിച്ചു എന്ന൭തും കുട്ടി എഴുതിയിട്ടുണ്ട്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു.
മുടക്കിയ പണത്തിൻ്റെ എത്രയോ ഇരട്ടി ലാഭം നേടിക്കഴിഞ്ഞു; പാലിയേക്കരയിൽ ടോൾ പിരിവ് പൂർണ്ണമായും നിർത്തണമെന്ന് വി എസ് സുനിൽകുമാർ
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ സ്വാഗതം ചെയ്ത് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് ഒരു വാർത്ത ചാനലിനോട് പ്രതികരിക്കവെ വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. ടോൾ നൽകുമ്പോൾ നല്ല റോഡിലൂടെ സഞ്ചരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ ടോൾ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല.
ടോൾ പിരിവ് നിർത്തലാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാരിൻ്റെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും പിന്തുണയോടെ ടോൾ കമ്പനി ഇത് അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വർഷങ്ങൾക്കു മുൻപ് മുടക്കിയ പണത്തിൻ്റെ എത്രയോ ഇരട്ടി ലാഭം ടോൾ കമ്പനി ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.
അതുകൊണ്ട് ടോൾ പിരിവ് എന്നെന്നേക്കുമായി നിർത്തലാക്കണം എന്നും സുനിൽകുമാർ പറഞ്ഞു. ഈ വിഷയത്തിൽ നാലാഴ്ചകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപ്രവർത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി വന്നത്.
അടിപ്പാത നിർമ്മാണം കാരണം റോഡുകൾ തകർന്ന നിലയിലാണെന്നും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു.
ഇത് പരിഹരിക്കാൻ അതോറിറ്റിക്ക് മൂന്നാഴ്ചത്തെ സമയം നൽകിയിരുന്നുവെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാത്തതിനെ തുടർന്നാണ് ഇപ്പോൾ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.