ആലപ്പുഴ: പതിനഞ്ചുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയില്‍. ആലപ്പുഴ വള്ളിക്കുന്നത്താണ് സംഭവം.
കടുവിനാല്‍ മുറിയില്‍ അരുണ്‍ സോമനെയാണ് (32) നൂറനാട് പൊലീസ് പിടികൂടിയത്. കടയില്‍ സാധനം വാങ്ങാന്‍ പോയ പതിനഞ്ചുവയസ്സുകാരനെ അച്ഛന്‌റെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചത്.
തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പിടിയിലായ അരുണ്‍ സോമന്‍.
രണ്ടിടങ്ങളിൽ റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിനുകൾ വൈകി ഓടുന്നു
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ട്രാക്കിൽ മരം വീണത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തും കടയ്ക്കാവൂരുമാണ് മരം വീണത്.
സംഭവത്തെ തുടർന്ന് റെയിൽവേ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗം പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ ആരംഭിച്ചു. ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. അതെസമയം ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്ന് റെയിൽവേ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനും ട്രാക്കിലേക്ക് പൊട്ടി വീണിട്ടുണ്ട്. ഇതേ തുടർന്ന് നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.
ആലപ്പുഴ– ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് സ്റ്റേഷനിലും നിർത്തിയിട്ടു. തകഴിയിൽ ഉച്ചയ്ക്ക് ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.