News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

കയർ ഫാക്ടറിക്കെതിരെ സമരം നടത്തിയതിന് നഗ്‌നനാക്കി ചൊറിയണം തേച്ചു; ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും

കയർ ഫാക്ടറിക്കെതിരെ സമരം നടത്തിയതിന് നഗ്‌നനാക്കി ചൊറിയണം തേച്ചു; ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും
December 10, 2024

ആലപ്പുഴ: കയറുഫാക്ടറിക്കെതിരെ സമരം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും.

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

18 വര്‍ഷം മുന്‍പ് നടന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അന്ന് ചേര്‍ത്തല എസ് ഐ ആയിരുന്നു മധുബാബുവിനോടൊപ്പം ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

2006 ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്. സിദ്ധാര്‍ഥന്‍ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നായിരുന്നു പരാതി.

കയറുഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത ആളാണ് സിദ്ധാര്‍ഥന്‍.

ഈ സമരവുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല എസ് ഐ ആയിരുന്ന മധുബാബുവും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് നഗ്‌നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാര്‍ഥന്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. 2007ലാണ് പരാതിയില്‍ പൊലീസ് കേസെടുക്കുന്നത്.

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]