web analytics

മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും

ആലുവ: ട്രെയിനിൽ നിന്ന് വീണു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐക്കെതിരെ കടുത്ത നടപടിയെടുത്തേക്കും. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കാനാണ് ആലോചന.

അസാം സ്വദേശി ജിതുൽ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ സസ്പെൻഡിലാണ് സലീം. സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം വർഗീസിനോട് എസ്‌പി വൈഭവ് സക്‌സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടന്നേക്കും.

പി എം സലീം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്‌പി പി ആർ രാജേഷിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ മാസം 19നാണ് അസാം സ്വദേശി ജിതുൽ ഗോഗോയ് മരിച്ചത്. ഇയാളുടെ പേഴ്‌സിൽ 8000 രൂപയുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാർ പേഴ്‌സിൽ ഉണ്ടായിരുന്ന തുകയുൾപ്പെടെ രേഖപ്പെടുത്തി സ്റ്റേഷനിലെ ജി.ഡി ചാർജിന്റെ മേശയ്‌ക്ക് മുകളിൽ വെച്ചിരുന്നു.

മരിച്ചയാളുടെ ബന്ധുക്കൾക്ക് ഇവ നൽകേണ്ടതിനാൽ ജി.ഡി ഉദ്യോഗസ്ഥൻ പരിശോധിച്ച സമയത്ത് 3000 രൂപ കുറവുള്ളതായി കണ്ടെത്തി. സി.സി ടി.വി പരിശോധിച്ചപ്പോഴാണ് സലീം ആണ് പണം എടുത്തതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സലീമിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സഹായിച്ചയാൾക്ക് നൽകാനാണ് പണം എടുത്തതെന്നാണ് സലീമിന്റെ വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ പ്രതികരിച്ച് രമ്യ പണിക്കർ

‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില രാശിക്കാർക്ക് വിജയം നിറഞ്ഞ ദിനമായിരിക്കുമ്പോൾ, മറ്റുചിലർക്കു യാത്രയിലും...

മൂന്നാം വയസിൽ തന്നെ റെക്കോർഡ് നേട്ടം! 100-ലേറെ വസ്തുക്കൾ തിരിച്ചറിയുന്ന കുരുന്ന് ജാനകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

മൂന്നാം വയസിൽ തന്നെ റെക്കോർഡ് നേട്ടം! 100-ലേറെ വസ്തുക്കൾ തിരിച്ചറിയുന്ന കുരുന്ന്...

ആവേശക്കടലായി പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിച്ചു! ഇത്തവണ മാറ്റങ്ങളോടെ പൂരക്കളി

ആലപ്പുഴ: കായൽപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം വീണ്ടും...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

കോൺഗ്രസിന് കനത്ത പ്രഹരം; തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത കൂടുമാറ്റം. തൃശൂർ ജില്ലയിലെ കോൺഗ്രസിന്റെ...

Related Articles

Popular Categories

spot_imgspot_img