ആലുവ: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുനായ ആക്രമണം. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മുതൽ പരിസരത്ത് നായ ആളുകളെ ആക്രമിക്കുകയാണ്. സ്ഥലത്ത് തന്നെയുള്ള നായ ആണ് ആക്രമണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ കണ്ടെത്തൽ തിരച്ചിൽ നടത്തുകയാണ്. നായയ്ക്ക് പേ വിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്.