അമ്പലപ്പുഴയിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് ഇവയെ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. Stray dogs are dying in droves in Alappuzha
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പോലിസ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ മുതൽ പലസമയങ്ങളിൽ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകൾ അവശനിലയിൽ ചത്ത് വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് നായകളെ കണ്ടെത്തിയത്. ഇവയ്ക്ക് വിഷം നൽകിയതായി സംശയിക്കുന്നു. എന്നാൽ, ആരാണ് നായ്ക്കൾക്ക് വിഷം നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല.