web analytics

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

കൊച്ചി: ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ മുഖത്ത് ഗുരുതര പരിക്കേറ്റു.

ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസ് (38) ആണ് ആക്രമണത്തിന് ഇരയായത്.

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

അർദ്ധരാത്രി ഗോഡൗണിന് മുന്നിൽ ആക്രമണം

തിങ്കളാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തൽ നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിന് മുന്നിൽ ലോറി പാർക്ക് ചെയ്ത ശേഷമാണ് പൗലോസ് ഉറങ്ങാൻ കിടന്നത്.

രാത്രി ലോഡുമായി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്നും എരൂരിൽ എത്തിയതായിരുന്നു അദ്ദേഹം.

ലോറിയുടെ താഴെ നായ്ക്കളുടെ കൂട്ടം; പിന്നാലെ ആക്രമണം

ലോറി പാർക്ക് ചെയ്ത് വാഹനത്തിനുള്ളിൽ കിടന്നതിന് പിന്നാലെ ഒരുകൂട്ടം നായ്ക്കൾ വാഹനത്തിന് താഴെ തമ്പടിച്ചു.

ഓരിയിടുകയും കടിപിടി കൂടുകയും ചെയ്തതോടെ പൗലോസ് നായ്ക്കളെ ഓടിച്ച് വിട്ടു.

എന്നാൽ കൂട്ടമായി ഓടിപ്പോയ നായ്ക്കളിൽ നിന്നും ഒരു നായ അപ്രതീക്ഷിതമായി തിരിഞ്ഞ് വന്ന് പൗലോസിന്റെ കാലിൽ കടിക്കുകയായിരുന്നു.

മുഖത്ത് കടിച്ച് പിടിച്ചു; കീഴ് ചുണ്ട് രണ്ടായി പിളർന്നു

നായയുടെ ആക്രമണത്തിൽ താഴെ വീണ പൗലോസിനെ നായ വീണ്ടും ആക്രമിച്ചു.  ഇതിൽ പൗലോസിന്റെ കീഴ് ചുണ്ട് രണ്ട് കഷണമായി മുറിഞ്ഞു.

കൂടാതെ വലത് കൈയിലെ മോതിര വിരലിന്റെ അറ്റവും നായ കടിച്ചെടുത്തു. കാൽമുട്ടിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്.

നായയുടെ വായ വലിച്ച് അകറ്റി രക്ഷപ്പെടാൻ ശ്രമം

മുഖത്ത് കടിച്ച് പിടിച്ച നായയുടെ വായ വലിച്ച് അകറ്റിയ ശേഷം പൗലോസ് നായയെ കറക്കി എറിഞ്ഞുവെന്നാണ് വിവരം.

എന്നാൽ നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആൾക്കൂട്ടത്തെ കണ്ടതോടെ നായ പിന്മാറി.

മെഡിക്കൽ കോളജിൽ ചികിത്സ; ദ്രവ ഭക്ഷണം മാത്രം

ഇതര സംസ്ഥാന തൊഴിലാളികളാണ് പൗലോസിനെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്.

പ്രാഥമിക കുത്തിവയ്പുകളും ചികിത്സയും നേടിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ തുടർചികിത്സ തേടി.

വായ് മുറിഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ ദ്രവ രൂപത്തിലാണ് ഭക്ഷണം കഴിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary:

A truck driver in Kochi was seriously injured after a stray dog attacked him while he was sleeping inside his parked lorry near Eroor. The dog bit his leg, tore his lower lip, and even bit off the tip of his ring finger. He escaped with help from nearby workers and was taken to Kalamassery Medical College for treatment. He is now recovering and on a liquid diet due to his facial injuries.

spot_imgspot_img
spot_imgspot_img

Latest news

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

Other news

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു:...

സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു

സ്നേഹത്തിന് രണ്ടാം ജന്മം! സൈനയും കശ്യപും വീണ്ടും ഒന്നിച്ചു ന്യൂഡൽഹി: മുൻ ലോക...

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

Related Articles

Popular Categories

spot_imgspot_img