കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല
മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചെന്ന് നാലാം ക്ലാസ്സുകാരി. മുംബൈയിലെ ഒരു സ്കൂളിലാണ് സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്ത് മുംബൈ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.(Stranger Enters Mumbai School, Injects Mystery Substance)
ജനുവരി 31ന് ഒരാൾ വന്നു ശരീരത്തിൽ എന്തോ കുത്തി വെച്ചശേഷം ഉടൻ തന്നെ ക്ലാസിൽ നിന്ന് പോയെന്ന് വീട്ടുകാരോട് ആണ് പറഞ്ഞത്. ഇതിനു പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ലീസ് അന്വേഷണം തുടങ്ങി. എന്നാൽ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. സംശയകരമായി ആരെങ്കിലും സ്കൂൾ പരിസരത്ത് വരുന്നതോ തിരികെ പോകുന്നതോ ദൃശ്യങ്ങളിൽ ഇല്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുത്തിവെപ്പ് കൊണ്ട് ശരീരത്തിൽ പ്രത്യേക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.