തൃശ്ശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. രാവിലെ 9.25 ന് തൃശ്ശൂരിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ലാണ് പൊട്ടിയത്.(Stone pelted on vandebharat)
തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണം നടന്നിട്ടുണ്ട്.
Read Also: അധികാരത്തിന്‍റെ മൂന്നാമൂഴം; മോദി വീണ്ടും പ്രധാനമന്ത്രിയാകും, നേതാവായി നിര്‍ദേശിച്ച് രാജ്നാഥ് സിങ്
Read Also: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, സത്യപ്രതിജ്ഞ ഞായറാഴ്ച