തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം നടത്തുക. സംസ്ഥാന സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും.(State School Kalolsavam to be held at Thiruvananthapuram)
കഴിഞ്ഞ വർഷം കൊല്ലത്ത് വെച്ച് നടന്ന കലോത്സവത്തിൽ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. കായികമേള ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ട്. നാലു വർഷത്തിൽ ഒരിക്കൽ ഒളിംപിക്സ് മാതൃകയിലും അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും കായിക മേള നടക്കും.
സ്‌പെഷൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 25, 26, 27 തീയതികളിൽ നടത്താനും തീരുമാനിച്ചു. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിലാകും നടക്കുക.
Read Also: വടക്കൻ കാലിഫോർണിയയിൽ ആളിക്കത്തി ‘തോംസൺ’; കൂട്ടപ്പാലായനം
Read Also: നീറ്റ് വിവാദത്തിൽ പ്രതിഷേധം കനക്കുന്നു; നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്
Read Also: ഹഷ് മണി കേസ്: ട്രംപിന് താത്കാലിക ആശ്വാസം; ശിക്ഷാവിധി മാറ്റിവച്ചു