web analytics

ഇടുക്കി മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ: മിനി ഫുഡ് പാര്‍ക്കിൽ 25 യൂണിറ്റുകളുണ്ടാവും; 500 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും

ചിത്രം : ഇടുക്കി മിനി ഫുഡ്പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിക്കുന്നു

 

 

ഇടുക്കി ജില്ലക്ക് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് ചെറുതോണി ടൗണ്‍ഷിപ്പിന്റെ ഭാഗമായ ആലിന്‍ചുവട്ടിൽ സ്ഥലം ഏറ്റെടുത്തു. സംസ്ഥാനത്ത് ഭക്ഷ്യ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്.

വ്യവസായമേഖലക്ക് വലിയ ഉണര്‍വ് നല്‍കുന്ന പദ്ധതിയായിരിക്കും ഇത്. 2022-23 ബജറ്റിലാണ് കാര്‍ഷിക വിഭവങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ധനയ്ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഫുഡ് പാര്‍ക്ക് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഒരു ഫുഡ് പാര്‍ക്ക് ഇടുക്കിക്ക് അനുവദിച്ചത്. നടപ്പുവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ചെറുകിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മിനി ഫുഡ് പാര്‍ക്കിന് 10 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഈ ഭൂമി കിന്‍ഫ്ര വികസിപ്പിച്ചെടുത്ത് ചെറു യൂണിറ്റുകള്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കും.
ഓരോ പ്ലോട്ടിലേക്കും നേരിട്ട് പ്രവേശനം നല്‍കുന്ന തരത്തില്‍ റോഡുകള്‍, ജലം, വൈദ്യുതി, ഡ്രെയിനേജ് സൗകര്യം എന്നിവ നല്‍കും. കൂടാതെ, ജലശുദ്ധീകരണ പ്ലാന്റ്, സംഭരണശാല തുടങ്ങിയ പൊതുസൗകര്യങ്ങളും ഉണ്ടായിരിക്കും. പാര്‍ക്കിന്റെ നടത്തിപ്പിനും അഡ്മിനിസ്‌ട്രേറ്റീവ് ബാക്കപ്പിനും പാര്‍ക്ക് ഓഫീസുമുണ്ടാകും.
മിനി ഫുഡ് പാര്‍ക്കിന് ശരാശരി 30 സെന്റ് പ്ലോട്ടുള്ള ഏകദേശം 25 യൂണിറ്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പാര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ 500-ഓളം പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും.

ഇടുക്കിയിലെ മിനി ഫുഡ് പാര്‍ക്കില്‍ മൂല്യവര്‍ധിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ജില്ലയുടെ വ്യാവസായിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാനാകും. കൃഷിക്കും സുഗന്ധവ്യഞ്ജന ഉല്‍പ്പാദനത്തിനും കൂടുതല്‍ മൂല്യവും ഉയര്‍ന്ന ഡിമാന്‍ഡും ലഭിക്കും. ഹോര്‍ട്ടികള്‍ച്ചറല്‍ നിര്‍മ്മാതാക്കളില്‍ കാര്‍ഷിക മൂല്യവര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുക, വിളകള്‍ പാഴാക്കുന്നത് കുറയ്ക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, 500 ഓളം പേര്‍ക്ക് പ്രാദേശികവും നേരിട്ടുള്ളതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍. ഇതിലൂടെ സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍വെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി ഭൂമി വികസിപ്പിക്കുന്നതിന് ഉടന്‍ കിന്‍ഫ്രക്ക് കൈമാറും. പ്രദേശത്ത് ഇറിഗേഷന്‍ മ്യൂസിയം, സാംസ്‌കാരിക മ്യൂസിയം, തീയേറ്റര്‍ കോംപ്ലക്‌സ് എന്നിവയും സ്ഥാപിക്കും.

Read Also: കട്ടപ്പനയിലെ നരബലി ഇരട്ടക്കൊല: പോലീസിന് മുന്നിൽ സമ്മതിച്ച് പ്രതികളിലൊരാൾ

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി!

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി! കൊച്ചി:...

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം ഇന്നത്തെ...

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട്

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട് കുംഭമേളയിലെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ...

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി ചെന്നൈ: ദളപതി...

സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം: ആറ് മരണം, അഞ്ച് പേർക്ക് പരുക്ക്

സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ...

Related Articles

Popular Categories

spot_imgspot_img