News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

എൻജിനീയറിങ്ങിൽ പി ദേവാനന്ദിന് ഒന്നാം റാങ്ക്; സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു

എൻജിനീയറിങ്ങിൽ പി ദേവാനന്ദിന് ഒന്നാം റാങ്ക്; സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു
July 11, 2024

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എൻജിനീയറിങ്ങിൽ ആലപ്പുഴ ജില്ലയിലെ പി ദേവാനന്ദിന് ആണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാൻ ( മലപ്പുറം), അലൻ ജോണി അനിൽ ( പാലാ) എന്നിവരാണ് തൊട്ടുപിന്നിലുള്ള റാങ്കുകാർ. എൻജിനീയറിങ്ങിൽ ആദ്യം മൂന്നും ആൺകുട്ടികൾ സ്വന്തമാക്കി.State Engineering, Pharmacy Entrance Rank List Declared

ആദ്യ നാല് റാങ്കുകൾ നേടിയ ദേവാനന്ദ് പി, ഹാഫിസ് റഹ്മാൻ എലികോട്ടിൽ, അലൻ ജോണി അനിൽ, ജോർഡൻ ജോയി

റാങ്ക് പട്ടികയിൽ 52,500 പേർ ഇടംനേടിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു. പതിവ് പോലെ ആദ്യ റാങ്കുകൾ ആൺകുട്ടികൾ സ്വന്തമാക്കി. ആദ്യ 100 റാങ്കിൽ 87 എണ്ണവും ആൺകുട്ടികൾ സ്വന്തമാക്കിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റാങ്ക് പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് കൂടുതൽ. കേരള സിലബസിൽ നിന്ന് 2034 പേരും സിബിഎസ്ഇയിൽ നിന്ന് 2785 പേരുമാണ് റാങ്ക് പട്ടികയിൽ ഇടംനേടിയത്.

ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ൽ ഫലം പരിശോധിക്കാൻ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകിയാണ് ഫലം അറിയേണ്ടത്.

കീം 2024 എൻജിനീയറിങ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും, ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. സംസ്ഥാനത്ത് എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിന് ആദ്യമായി ഓൺലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാർഥികളാണ് എഴുതിയത്. ഒരു ദിവസം പരമാവധി 18,993 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയത്.

വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡൽഹിയിൽ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബൈ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രത്തിലുമായാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടത്തിയത്.

ഒരാഴ്ച മുൻപ് പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്‌കോർ പ്രസിദ്ധീകരിച്ചിരുന്നു. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 51,000 ത്തോളം വിദ്യാർഥികളാണ് പ്രവേശന യോഗ്യത നേടിയത്.

Related Articles
News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു;...

News4media
  • Featured News
  • Kerala
  • News

സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]